Kalamandalam Gopi

വടക്കേ മണാളത്ത് ഗോവിന്ദന്‍ എന്ന് മുഴുവന്‍ പേര്. അച്ഛന്‍ വടക്കത്ത് ഗോപാലന്‍ നായര്‍. അമ്മ ഉണ്യാദി നങ്ങമ്മ. ജനനം പാലക്കാട് ജില്ലയില്‍ കോതചിറ(കൂറ്റനാടിനടുത്ത്). പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കുറച്ചുകാലം ഓട്ടന്‍തുള്ളല്‍ പഠിച്ചു. പിന്നെ നാഗലശ്ശേരി കൂടല്ലൂര്‍ മനയ്ക്കല്‍ വെച്ച് കഥകളി പഠിക്കാനാരംഭിച്ചു. അതിനുശേഷം കേരളകലാമണ്ഡലത്തില്‍ 1951ല്‍ വിദ്യാര്‍ഥിയായി ചേര്‍ന്നു. 1992ല്‍ അവിടത്തെ പ്രിന്‍സിപ്പലായി റിട്ടയര്‍ ചെയ്തു. കലാമണ്ഡലം അവാര്‍ഡ്, കേരള-കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, കലാമണ്ഡലം-കേരള-കേന്ദ്ര സംഗീത നാടക അക്കാദമി ഫെലോഷിപ്പുകള്‍, വീരശൃംഖല, സ്വര്‍ണ്ണ കൃഷ്ണമുടി, സുവര്‍ണ്ണഹാരങ്ങള്‍, സ്വര്‍ണ്ണമുദ്രകള്‍, കഥകളിക്കുള്ള സംസ്ഥാന അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കഥകളിയുമായി ബന്ധപ്പെട്ട് നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഭാര്യ: അരേക്കത്ത് ചന്ദ്രിക. മക്കള്‍: ജയരാജന്‍, രഘുരാജന്‍. വിലാസം: ഗുരുകൃപ, പേരാമംഗലം പോസ്റ്റ്, തൃശൂര്‍.

    No products were found matching your selection.