₹300.00
In stock
നാല്പത് കഴിഞ്ഞിട്ടും അവിവാഹിതനായി തുടരുന്ന ജയദേവൻ എന്ന എഴുത്തുകാരൻ ഇടുക്കി യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി തൻറെ ആരാധികയായ നിഹാരികയെ കണ്ടുമുട്ടുന്നു. ചെറിയൊരു ദൂരം ഒരുമിച്ചു യാത്ര ചെയ്യാൻ ആഗ്രഹം പ്രകടിപ്പിക്കുന്ന നിഹാരികയുടെ നിർബന്ധത്തിന് ജയദേവൻ വഴങ്ങുന്നതോടെ അയാളുടെ ജീവിതം മാറിമറിയുകയാണ്. ആരാണ് നിഹാരികയെന്നോ എന്താണ് അവളുടെ ലക്ഷ്യമെന്നോ ജയദേവന് അറിയില്ല. നിഹാരികയെ സംബന്ധിച്ചുള്ള രഹസ്യങ്ങൾ വെളിപ്പെടുമ്പോഴേക്ക് ജയദേവന്റെ ജീവിതം തിരിച്ചു പിടിക്കാനാവാത്ത വിധം കലങ്ങി മറിഞ്ഞിരുന്നു. അതിനിടെ അപ്രതീക്ഷിതമായി വഴിപിരിയുന്ന നിഹാരികയെ തേടി ജയദേവൻ യാത്ര തിരിക്കുന്നു. സംഘർഷവും നിഗൂഢതകളും പ്രതികാരവും നിറഞ്ഞ ജയദേവന്റെ ‘പ്രണയാന്വേഷണ’മാണ് അടരുവാൻ വയ്യ..