Mathrubhumi Books

Availability: In Stock

ഹിറ്റ്ലറും തോറ്റ കുട്ടിയും

190.00 152.00 20% off

In stock

Author: RATHEESH K S Category: Language:   MALAYALAM
ISBN: ISBN 13: 9789355492692 Edition: 1 Publisher: Mathrubhumi
Specifications
Pages: 126
The Author
Book_HITLERUM THOTTA KUTTIYUM

കെ.എസ്. രതീഷ് തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ ഡാമിനടുത്ത് പന്ത എന്ന ഗ്രാമത്തില്‍ 1984 മേയ് 30ന് ജനിച്ചു. അമ്മ: സുമംഗല, അച്ഛന്‍: കൃഷ്ണന്‍കുട്ടി. ഹയര്‍ സെക്കന്‍ഡറി മലയാളം അദ്ധ്യാ പകനാണ്. പാറ്റേണ്‍ലോക്ക് ആദ്യകഥാസമാഹാരം. ഞാവല്‍ ത്വലാഖ്, ബര്‍ശല്, കബ്രാളും കാശിനെട്ടും, കേരളോല്പത്തി, പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം, തന്തക്കിണര്‍, ഹിറ്റ്‌ലറും തോറ്റ കുട്ടിയും, മാളം എന്നിങ്ങനെ ഒമ്പതു കഥാസമാഹാരങ്ങള്‍. എഴുപതോളം കഥകള്‍ എഴുതിയിട്ടുണ്ട്. മുഖരേഖ ചെറുകഥാപുരസ്‌കാരം, ആര്‍ട്‌സ് ഗുരുവായൂര്‍ ചെറുക ഥാപുരസ്‌കാരം, പുന്നപ്ര ഫൈന്‍ ആര്‍ട്‌സ് കഥാപുരസ്‌കാരം, സുപ്രഭാതം കഥാപുരസ്‌കാരം, ശാന്താദേവി പുരസ്‌കാരം, ജോസഫ് കാക്കശ്ശേരി മാസ്റ്റര്‍ കഥാപുരസ്‌കാരം, മാനസ കക്കയം കഥാപുരസ്‌കാരം, യാനം കഥാപുരസ്‌കാരം, ഗ്രന്ഥശ്രീ പുരസ്‌കാരം, ലിറ്റാര്‍ട്ട് കഥാപുരസ്‌കാരം, മനോരാജ് കഥാപുരസ്‌കാരം, കേരള കാളിദാസ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. ഭാര്യ: ബിബിഹ. മക്കള്‍: ജോയല്‍, ജോനാഥന്‍. വിലാസം: ഞാവല്, പന്ത പി.ഒ., 695572.

Description

ഹിറ്റ്‌ലറും തോറ്റ കുട്ടിയും എന്ന ഈ കഥാസമാഹാരം വിഭിന്ന
ജീവിതാഖ്യാനങ്ങളുടെ സഞ്ചയികയാണ്. രതീഷ് ഈ
ജീവിതപാതകളിലൂടെ സഞ്ചരിക്കുമ്പോള്‍, അതിന്റെ വന്യവും
അപരിചിതവുമായ ആഴങ്ങളെ തിരിച്ചറിയുന്നു. ജീവിതം
സുഗമമായ ഒരു സഞ്ചാരവഴിയല്ലെന്ന് ഓരോ കഥയിലൂടെയും
ഓര്‍മ്മിപ്പിക്കുന്നു. ഓരോ കഥയിലും കഥാകൃത്തിന്റെ നിഴലും
വെളിച്ചവുമുണ്ട്; അത് അനുഭവത്തിന്റെയും നിരീക്ഷണത്തിന്റെയും
കണ്ടെത്തലിന്റെയുമാണ്. യാഥാര്‍ത്ഥ്യത്തില്‍നിന്ന് ഭാവനയുടെ
ചക്രവാളങ്ങള്‍ സൃഷ്ടിക്കുമ്പോള്‍, അതില്‍ കടുത്ത വര്‍ണ്ണങ്ങളാണ്
പടരുന്നത്. ഒരു കഥയും ആഹ്ലാദത്തിന്റെ പ്രസന്നതയില്‍
അവസാനിക്കുന്നില്ല. പതിമൂന്ന് കഥകളും അതാണ്
സാക്ഷ്യപ്പെടുത്തുന്നത്.
-പ്രദീപ് പനങ്ങാട്കെ.എസ്. രതീഷിന്റെ ഏറ്റവും പുതിയ കഥാസമാഹാരം
Book_HITLERUM THOTTA KUTTIYUM
You're viewing: HITLERUM THOTTA KUTTIYUM 190.00 152.00 20% off
Add to cart
Shopping cart close