Venugopal Ilayidathu

പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകന്‍. ഭചില്ല' സാംസ്‌കാരിക മാസികയുടെ പത്രാധിപര്‍, എഴുത്തുകാരന്‍. താമരക്കുളത്തില്‍ കുഞ്ഞിരാമന്‍നായരുടെയും കൊല്ലം ഇളയിടത്ത് ശ്രീദേവിക്കുട്ടി അമ്മയുടെയും മകന്‍. കേരള പ്രൊഹിബിഷന്‍ കമ്മിറ്റി ശാന്തിസേനാ കൗണ്‍സില്‍ ചെയര്‍മാന്‍, സ്വാമി വിവേകാനന്ദ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കള്‍ച്ചര്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ലോക്‌നായക് ജയപ്രകാശ് നാരായണുമൊത്ത് അഹമ്മദാബാദില്‍ സമാധാന യത്‌നങ്ങളിലും ബംഗ്ലാദേശ് പ്രസിഡന്റ് മുജീബുര്‍റഹ്മാന്റെ അഭ്യര്‍ഥനപ്രകാരം ചിറ്റഗോംഗ് അഭയാര്‍ഥി പുനരധിവാസ ക്യാമ്പിലും പ്രവര്‍ത്തിച്ചു. മദ്യത്തിനും ലഹരിപദാര്‍ഥങ്ങള്‍ക്കുമെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ദേശീയ ശ്രദ്ധ നേടി. ഭതീക്കനല്‍പ്പാതയിലൂടെ ഒരു യാത്ര' പ്രധാന കൃതിയാണ്. ഭാഷാ സമന്വയവേദി അവാര്‍ഡ്, കേരള മഹാത്മജി സാംസ്‌കാരികവേദി അവാര്‍ഡ് എന്നിവ നേടി. ബംഗ്ലാദേശ് അഭയാര്‍ഥികള്‍ക്കായി ദിഗ്‌ബേരിയ ക്യാമ്പില്‍ ചെയ്ത സേവനത്തിന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ബഹുമതിപത്രം ലഭിച്ചിട്ടുണ്ട്. ഭാര്യ: ജലജ. മക്കള്‍: ശാന്തി വിനോദ്കുമാര്‍, പ്രശാന്ത് വേണുഗോപാല്‍. വിലാസം: ശാന്തിസദന്‍, കൊല്ലം പി.ഒ, കൊയിലാണ്ടി.

    Showing the single result

    Showing the single result