Girija.V.M

1961 ജൂലായ് 27-ന് ഷൊര്‍ണൂരിലെ പരുത്തിപ്രയില്‍ ജനനം. അച്ഛന്‍: വി.എം. വാസുദേവന്‍ ഭട്ടതിരിപ്പാട്. അമ്മ: ഗൗരി അന്തര്‍ജനം. ഷൊര്‍ണൂര്‍ മുനിസിപ്പല്‍ യു.പി. സ്‌കൂള്‍, സെന്റ് തെരേസാസ് ഹൈസ്‌കൂള്‍ ഷൊര്‍ണൂര്‍, ഗവ. സംസ്‌കൃത കോളേജ് പട്ടാമ്പി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1983 മുതല്‍ ആകാശവാണിയില്‍ അനൗണ്‍സര്‍, ഇപ്പോള്‍ ആകാശവാണി കൊച്ചി എഫ്.എമ്മില്‍. പ്രണയം ഒരാല്‍ബം, ജീവജലം, പാവയൂണ് എന്നിവ കവിതാസമാഹാരങ്ങള്‍. പ്രണയം ഒരാല്‍ബത്തിന്റെ ഹിന്ദി പരിഭാഷ പ്രേം ഏക് ആല്‍ബം (പരി: ഡോ. എ.അരവിന്ദാക്ഷന്‍) എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭര്‍ത്താവ്: സി.ആര്‍. നീലകണ്ഠന്‍, മക്കള്‍: ആര്‍ദ്ര, ആര്‍ച്ച. വിലാസം: തണല്‍, തൃക്കാക്കര പോസ്റ്റ്, കൊച്ചി-21

    Showing the single result

    Showing the single result