Mathrubhumi Books

Availability: In Stock

ഈ വല്ലിയിൽനിന്നു ചെമ്മേ

140.00 119.00 15% off

Author: Girija.V.M Category: Language:   MALAYALAM
ISBN: ISBN 13: 9789376885541 Edition: 1 Publisher: Mathrubhumi
Specifications
Pages: 79
The Author

1961 ജൂലായ് 27-ന് ഷൊര്‍ണൂരിലെ പരുത്തിപ്രയില്‍ ജനനം. അച്ഛന്‍: വി.എം. വാസുദേവന്‍ ഭട്ടതിരിപ്പാട്. അമ്മ: ഗൗരി അന്തര്‍ജനം. ഷൊര്‍ണൂര്‍ മുനിസിപ്പല്‍ യു.പി. സ്‌കൂള്‍, സെന്റ് തെരേസാസ് ഹൈസ്‌കൂള്‍ ഷൊര്‍ണൂര്‍, ഗവ. സംസ്‌കൃത കോളേജ് പട്ടാമ്പി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1983 മുതല്‍ ആകാശവാണിയില്‍ അനൗണ്‍സര്‍, ഇപ്പോള്‍ ആകാശവാണി കൊച്ചി എഫ്.എമ്മില്‍. പ്രണയം ഒരാല്‍ബം, ജീവജലം, പാവയൂണ് എന്നിവ കവിതാസമാഹാരങ്ങള്‍. പ്രണയം ഒരാല്‍ബത്തിന്റെ ഹിന്ദി പരിഭാഷ പ്രേം ഏക് ആല്‍ബം (പരി: ഡോ. എ.അരവിന്ദാക്ഷന്‍) എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭര്‍ത്താവ്: സി.ആര്‍. നീലകണ്ഠന്‍, മക്കള്‍: ആര്‍ദ്ര, ആര്‍ച്ച. വിലാസം: തണല്‍, തൃക്കാക്കര പോസ്റ്റ്, കൊച്ചി-21

Description

സാങ്കേതികവിദ്യയില്‍ അറിവുള്ള പൂച്ച ഒരു കുട്ടിയെഴുതുന്ന നോവലിലെ കഥാപാത്രമായാല്‍ എന്ത് സംഭവിക്കും എന്ന ചോദ്യത്തിനുത്തരമാണ് അമ്മയും പൊന്നുവും പൂച്ചയും കേന്ദ്രകഥാപാത്രങ്ങളാകുന്ന
ഈ നോവല്‍. മറ്റു വളര്‍ത്തുമൃഗങ്ങളില്‍നിന്ന് വ്യത്യസ്തമായി പൂച്ചകള്‍ക്കുള്ള ചില സ്വഭാവസവിശേഷതകളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവിഷ്‌കരിക്കുകയും ചെയ്യുന്ന ഈ വല്ലിയില്‍നിന്നു ചെമ്മേ എന്ന ബാലനോവല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദനക്ഷമമാണ്.

ആവിഷ്‌കാരശൈലിയിലെ പുതുമയുമായി വി.എം. ഗിരിജയുടെ ഏറ്റവും പുതിയ ബാലനോവല്‍

Book_EE VALLIYIL NINNU CHEMME
You're viewing: EE VALLIYIL NINNU CHEMME 140.00 119.00 15% off
Add to cart
Shopping cart close