'വെള്ളപ്പൊക്കത്തി'ലും മറ്റ് പ്രധാന കഥകളും
₹110.00 ₹93.00 15% off
In stock
തകഴി
കഥ എഴുതുവാൻവേണ്ടി ഞാൻ നോക്കിനടക്കാറില്ല. മലയാളത്തിലെ ഏതെങ്കിലും എഴുത്തുകാരൻ അങ്ങനെ നോക്കിനടക്കുന്നുവെന്ന് എനിക്കു തോന്നുന്നുമില്ല. ജീവിതത്തിൽ കണ്ടുമുട്ടിയ, അല്ലെങ്കിൽ അനുഭവിച്ചറിഞ്ഞ എല്ലാ സംഭവങ്ങളും അവസ്ഥാവിശേഷങ്ങളും അപ്പപ്പോൾ കഥയ്ക്ക് വിഷയമാക്കാം എന്ന് എനിക്കു തോന്നിയിട്ടില്ല. എന്നാൽ സംവത്സരങ്ങൾ കഴിഞ്ഞ് ആ സംഭവമോ അവസ്ഥാവിശേഷമോ ഒരു കഥയ്ക്ക് വിഷയമായി എന്നുവരാം. ഓരോ അനുഭവവും കഥയായി രൂപപ്പെടുന്നതിന് ഓരോ എഴുത്തുകാരനും അവന്റേതായിട്ടുള്ള പ്രക്രിയ ഉണ്ടെന്നാണെനിക്കു തോന്നുന്നത്. ഇന്ന് ഒരു സംഭവം കണ്ടു. ചൂടാറാതെ നാളെ അതൊരു കഥയായി എഴുതാൻ കഴിവുള്ളവർ നമ്മുടെ ഇടയിൽ ഉണ്ടായിരിക്കാം. കഥയെഴുതിയേ മതിയാവൂ എന്ന നിലയിൽ കഥയെഴുതാൻ തുടങ്ങുമ്പോൾ അതു നല്ല കഥയായി രൂപപ്പെട്ടിട്ടുള്ള അനുഭവങ്ങൾ എനിക്കു ധാരാളമുണ്ട്. എങ്ങനെ ഒരു കഥ നന്നായി എന്നു ചോദിച്ചാൽ എങ്ങനെയെന്നു പറയുവാൻ ആർക്കും ഒക്കുമെന്നു തോന്നുന്നില്ല.