ISBN: ISBN 13: 9789355494832Edition: 1Publisher: Mathrubhumi
SpecificationsPages: 143
About the Book
ഒരു തലമുറയാകെ കൊണ്ട വെയിലാണ് ഇന്ന് നമ്മുടെ നാടിന്റെ തണല്‍. മലബാറിന്റെ സ്വാതന്ത്ര്യസമര
ഭൂമികയില്‍ ഒരു കൊടുങ്കാറ്റിന്റെ വേഗതയോടെ
പാഞ്ഞുപോയ വി.പി. കുഞ്ഞിരാമക്കുറുപ്പെന്ന
ഗാന്ധിയന്‍ സോഷ്യലിസ്റ്റിന്റെ ജീവിതത്തെക്കുറിച്ചുള്ള അന്വേഷണം കടത്തനാടിന്റെ രാഷ്ട്രീയചരിത്രാന്വേഷണം കൂടിയാണ്.രാഷ്ട്രീയം അവസരങ്ങളുടെ കലയാകുന്ന കാലത്തും, സ്ഥാനമാനങ്ങള്‍ക്കും അധികാരംകൊണ്ട്
ലഭിക്കുമായിരുന്ന നേട്ടങ്ങള്‍ക്കും വേണ്ടി ആദര്‍ശങ്ങള്‍ വെടിയാത്ത നിരവധി വി.പിമാര്‍ നമ്മുടെ
നാട്ടിലുണ്ടായിരുന്നു. അവരുടെ ഓര്‍മകള്‍ ചികയുക
എന്നാല്‍ നാടിന്റെ വേരുതേടുക എന്നുതന്നെയാണ്.
അവരില്‍ ഇന്ന് ഓര്ക്കപ്പെടുന്നവരെക്കാള് നിരവധി
ഇരട്ടിയാണ് കാലക്രമേണ വിസ്മൃതിയിലായവര്.
അത്തരത്തിലൊന്നായി മാറിപ്പോകുമായിരുന്ന
വി.പി. കുഞ്ഞിരാമക്കുറുപ്പെന്ന മഹാരഥന്റെ ജീവിതം തേടിയുള്ള യാത്രയാണ് ഈ പുസ്തകം.