Description
മലയാള സിനിമയിലെ ശബ്ദവിസ്മയം ഭാഗ്യലക്ഷ്മിയുടെ ജീവിതകഥ. അനാഥത്വത്തിന്റെ വഴിത്താരയിലൂടെ നടന്ന് അവഗണനയുടെയും മാത്സര്യത്തിന്റെയും ലോകത്തേക്ക് കയറിച്ചെന്ന് മലയാള സിനിമയുടെ വര്‍ണ്ണാഭമായ ലോകത്തു തന്റേതായ ഇടം കണ്ടെത്തിയ ഒരു സ്ത്രീയുടെ ജീവിതകഖ. ലാളിത്യമാര്‍ന്ന ഭാഷയില്‍, ആഘോഷങ്ങളകന്ന, തീവ്രമായ അനുഭവങ്ങളില്‍ ചാലിച്ച കലര്‍പ്പില്ലാത്ത ജീവിതചിത്രണം.
”ഈ ആത്മാവിഷ്‌കാരം ഒരു പാഠപുസ്തകമാണ്. ഇന്നത്തേതിലും ദുസ്സഹമായേക്കാവുന്ന ജീവിതഭൂമികളില്‍ വളര്‍ന്നുവരേണ്ട, ജീവിക്കേണ്ട പെണ്‍കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കുമെല്ലാം കരുത്തുപകരുന്ന പാഠപുസ്തകം: സര്‍വ്വോപരി താങ്ങാന്‍ ശക്തികളൊന്നുമില്ലാത്ത ഒരു സാധാരണ പെണ്ണിന് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള കരുത്തുപകരുന്ന പാഠപുസ്തകം.”-സത്യന്‍ അന്തിക്കാട്
ജീവിതം തുറന്നുപറയുന്നതിലെ സത്യസന്ധതയാണ് ഭാഗ്യലക്ഷ്മിയുടെ ആത്മകഥയെ ജനപ്രിയമാക്കിയത്. അപ്രിയ സത്യങ്ങള്‍ പറയേണ്ടി വരുമ്പോള്‍ തന്നെ അവഹേളിച്ച വ്യക്തികളുടെ പേരു വെളിപ്പെടുത്താതെ വരികള്‍ക്കിടയില്‍ എല്ലാം ഒളിപ്പിച്ച് അര്‍ത്ഥഗര്‍ഭമായി പുഞ്ചിരിക്കുന്ന ഭാഗ്യലക്ഷ്മിയുടെ അസാധാരണമായ രചനാ വൈഭവം സ്വരഭേദങ്ങള്‍ക്ക് ചാരുതയേറ്റുന്നു.
പുസ്തകത്തിന്റെ മറ്റൊരു ആകര്‍ഷണീയത പുസ്തകത്തിനൊപ്പം സൗജന്യമായി ലഭിക്കുന്ന ഓഡിയോ ബുക്കാണ്. തന്റെ ആത്മകഥയുടെ പ്രസക്ത ഭാഗങ്ങള്‍ ഇതിലൂടെ ഭാഗ്യലക്ഷ്മി പറയുന്നു.



Reviews
There are no reviews yet.