Add a review
You must be logged in to post a review.
₹220.00 ₹187.00 15% off
In stock
സൊഫെക്ലീസിന്റെ ജീവിതത്തിലേക്കും ഉത്കൃഷ്ടകൃതികളിലേക്കും വെളിച്ചം വീശുന്ന പ്രയോജനപ്രദമായ ഒരു പഠനഗ്രന്ഥമാണ് ജി.എൻ. പണിക്കരുടെ “സൊഫെക്ലീസ്’. സൊഫെക്ലീസിന്റെ നാടകങ്ങൾ ഇതിനകം മലയാളത്തിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. “സൊഫെക്ലീസിനൊരു മുഖവുര’ എന്നൊരു ഗ്രന്ഥവും പ്രസിദ്ധീകൃതമായിട്ടുണ്ട്. എന്നാൽ പ്രതിഭാധനനായ സൊഫെക്ലീസിനെപ്പറ്റി കൂടുതൽ മനസ്സിലാക്കാൻ ഉപകരിക്കുന്ന ഒരു ഗ്രന്ഥമാണ് ഇപ്പോൾ ജി.എൻ. പണിക്കർ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
– ഡോ. എം.വി. വിഷ്ണുനമ്പുതിരി
“സൊഫെക്ലീസ്… എന്തുകൊണ്ട്?’ എന്ന അവസാന അധ്യായമാണ് ഏറ്റവും ശ്രദ്ധേയം. “മനുഷ്യത്വം മുറ്റിനില്ക്കുന്ന ഈ കഥാപാത്രങ്ങൾക്ക് മരണമില്ല; ഇവരുടെ സ്രഷ്ടാവായ നാടകകൃത്തിനും’ എന്നു പറയുക മാത്രമല്ല അത് തെളിയിക്കാനും ഗ്രന്ഥകാരനു കഴിഞ്ഞിട്ടുണ്ട്.
– പ്രൊഫ. കെ. കുമാരൻ നായർ
ഈഡിപ്പസ് രാജാവ്, ഇലക്ട്ര, ഫിലക്ടിറ്റീസ് എന്നീ വിഖ്യാത ദുരന്തനാടകങ്ങളുടെ രചയിതാവും പുരാതന ഗ്രീസിലെ യവനനാടക കൃത്തുമായ സൊഫെക്ലീസിനെയും അദ്ദേഹത്തിന്റെ കണ്ടെടുക്കപ്പെട്ട ഏഴു രചനകളെയും സമഗ്രമായി പഠിക്കുന്ന ഗ്രന്ഥം.
You must be logged in to post a review.
Reviews
There are no reviews yet.