Book Soodran
Book Soodran

ശൂദ്രന്‍

55.00 47.00 15% off

In stock

Author: Gopakumar T.n Category: Language:   Malayalam
ISBN 13: Edition: 2 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ജാതിയുടെ കേരളവും ജീര്‍ണവുമായ വിലക്കുകള്‍ക്കുള്ളില്‍ കഴിഞ്ഞുകൂടുന്ന സ്ത്രീപുരുഷന്മാര്‍ ഒരു സാഹസികനിമിഷത്തില്‍ നിയമങ്ങളെ മറികടന്ന് നിര്‍മിക്കുന്ന ബന്ധങ്ങള്‍ അന്നത്തെപ്പോലെ ഇന്നും കേരളത്തില്‍ ആത്മഹത്യാപരങ്ങളാണ്. ജാതി തന്നെയാണ് മുടിചൂടാമന്നന്‍. ഈ അവസ്ഥാവിശേഷമാണ് കഥാനായകനായ ഗോപാലന്റെ ആന്തരികസംഘട്ടനത്തിന്റെ പശ്ചാത്തലം. മലയാളിത്തനിമയുടെ ഈ വികൃതമുഖത്തിന്റെ മനഃശാസ്ത്രവും സാമൂഹികശാസ്ത്രവും ഗോപകുമാര്‍ ശൂദ്രനില്‍ വരച്ചെടുക്കുന്ന ലോകത്തിലെ ചുവരെഴുത്തുകളാണ്. -സക്കറിയ

കീഴ്‌മേല്‍ മറിഞ്ഞ പുതിയ കാലത്തിന്റെ പ്രതിസന്ധികളെ വിചാരണ ചെയ്യുന്ന നോവല്‍.

The Author

മാധ്യമപ്രവര്‍ത്തകന്‍, നോവലിസ്റ്റ്. 1957ല്‍ ശുചീന്ദ്രത്ത് ജനിച്ചു. ആംഗലസാഹിത്യത്തിലും ജേര്‍ണലിസത്തിലും ബിരുദാനന്തരബിരുദം. മാതൃഭൂമി, ഇന്ത്യന്‍ എക്‌സ്​പ്രസ്, ദ ഇന്‍ഡിപ്പെന്‍ഡന്‍സ്, ഇന്ത്യാ ടുഡേ, ദ സ്‌റ്റേറ്റ്‌സ്മാന്‍, ടൈംസ് ഓഫ് ഇന്ത്യ എന്നീ പത്രങ്ങളിലും ബി.ബി.സി.ക്കു വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. വേരുകള്‍ എന്ന സീരിയലും ജീവന്‍ മശായ് എന്ന ചലച്ചിത്രവും സംവിധാനം ചെയ്തു. ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ മേധാവിയും കണ്ണാടി എന്ന ആനുകാലിക പരിപാടിയുടെ സംവിധായകനും അവതാരകനും. ദില്ലി, പയണം, മുനമ്പ്, ശൂദ്രന്‍, കൂടാരം, ശുചീന്ദ്രം രേഖകള്‍ എന്നിവ പ്രധാന കൃതികള്‍. എഫ്.സി.സി.ജെ. ടോക്കിയോ ഏഷ്യന്‍ ജേര്‍ണലിസ്റ്റ് അവാര്‍ഡ്, കേരളസാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഹെദര്‍. മക്കള്‍: ഗായത്രി, കാവേരി. വിലാസം: നമ്പര്‍ 1, അനിതാ പാര്‍ക്ക് അപ്പാര്‍ട്ട്‌മെന്റ്, പേട്ട, തിരുവനന്തപുരം695 024

Reviews

There are no reviews yet.

Add a review

You're viewing: Soodran 55.00 47.00 15% off
Add to cart