Book SKANDAPURANAM (Gadhyam)
Book SKANDAPURANAM (Gadhyam)

സ്‌കാന്ദപുരാണം (ഗദ്യം)

350.00 315.00 10% off

In stock

Author: KRISHNAN NAIR THOTTAYIL Category: Language:   MALAYALAM
Specifications
About the Book

ആര്‍ഷസംസ്‌കാരത്തിന്റെ കലവറകളാണു പുരാണങ്ങള്‍- ഭാരതീയ വിജ്ഞാനത്തിന്റെ ഭണ്ഡാരപ്പുരകള്‍. വേദങ്ങളിലെ മഹത്ത്വപൂര്‍ണ്ണവും ദുര്‍ഗ്രഹവുമായ തത്ത്വങ്ങള്‍ കുറേക്കൂടി വ്യക്തമായി, വിപുലമായി കഥാരൂപത്തില്‍ പുരാണങ്ങളില്‍ പ്രതിപാദിക്കപ്പെടുന്നു.
സത്യം! ശിവം! സുന്ദരം! അതാണു പരമാത്മചൈതന്യം. ആ ചൈതന്യസാക്ഷാത്കാരത്തിന് നിതാന്തമായ സാധനയും ഏകാഗ്രമായ തപസ്സും ആവശ്യമാണ്. സത്യസാക്ഷാത്കാരത്തില്‍ അഹന്ത ഉദ്ഭവിച്ചാലോ? ഫലം ആത്യന്തികമായ അധഃപതനം തന്നെ. പര്‍വ്വതരാജന്റെയും ദക്ഷന്റെയും മറ്റും കഥകള്‍ ഇതാണു നമ്മെ ഓര്‍പ്പിക്കുന്നത്. നമുക്കു കൈവരുന്ന അജയ്യതകൊണ്ട് അന്യരെ നരകയാതനകള്‍ അനുഭവിപ്പിക്കാതെ, ലോകത്തിനു നമ്മാല്‍ ആവുന്ന ഉപകാരങ്ങള്‍ ചെയ്യുക. അധൃഷ്യമായ കാലത്തിന്റെ അനുസ്യൂതമായ പ്രവാഹത്തില്‍ തകര്‍ന്നടിയാതെ തല ഉയര്‍ത്തി നില്‍ക്കാന്‍ ഈശ്വരസാക്ഷാത്കാരം നേടുക. നമുക്കോരോരുത്തര്‍ക്കും ശ്രമിച്ചാല്‍ ഇതു സാധിക്കാവുന്നതേയുള്ളൂ. ആശ്രിതര്‍ക്ക് അഭയമരുളുന്ന ആണ്ടവന്‍ അനുഗ്രഹിക്കട്ടെ! സ്‌കന്ദന്റെ നിഗ്രഹാനുഗ്രഹശക്തിലീലകള്‍- സ്‌കാന്ദപുരാണം.

The Author

You're viewing: SKANDAPURANAM (Gadhyam) 350.00 315.00 10% off
Add to cart