സായന്തന സ്‌മരണകൾ
₹120.00 ₹102.00
15% off
In stock
The product is already in the wishlist!
Browse Wishlist
₹120.00 ₹102.00
15% off
In stock
കെ.ടി. രഘുനാഥ്
മനുഷ്യജീവിതത്തിന്റെ നിരർഥകതയെക്കുറിച്ചുതന്നെയാണ് പൂന്താനവും എഴുത്തച്ഛനും മുതൽക്കിങ്ങോട്ടുള്ള മലയാള കവികളും ലോകാരംഭം മുതൽക്കുള്ള ലോകകവികളുമൊക്കെ എഴുതിവെച്ചതും എഴുതിവെക്കാൻ കൊതിച്ചതും. ക്ഷരമല്ലാത്ത, നാശമില്ലാത്ത ഒന്നാണ് അക്ഷരമെന്ന ബോധ്യം, മനുഷ്യജീവിതത്തെക്കുറിച്ച് എന്തെങ്കിലുമൊന്ന് എഴുതിയോ കൊത്തിയോ സ്വരപ്പെടുത്തിയോ വെച്ചിട്ട് പിന്മാറാൻ അവരെയൊക്കെ പ്രേരിപ്പിച്ചു എന്നതാണ് സത്യം. ആ പ്രേരണാബലത്തിന്റെ ഒരംശം ഈ “സായന്തനസ്മരണകളു’ടെ കർത്താവിലും പ്രവർത്തിച്ചിട്ടുണ്ടെന്ന് ആദ്യത്തെ രണ്ടോ മൂന്നോ പുറങ്ങൾ വായിച്ചെത്തുമ്പോൾത്തന്നെ എനിക്ക് ബോധ്യമുണ്ടായി. ശ്രദ്ധയോടെയും അവധാനതയോടെയും ഈ മനുഷ്യന്റെ ഭൂതകാല ജീവിതത്തെ പിൻപറ്റാൻ ആ ബോധ്യമെനിക്ക് കൂട്ടുനിന്നു; ചിലപ്പോഴെല്ലാം അതെന്റെ കൈപിടിച്ചു നടത്തുകയും ചെയ്തു.
– സുഭാഷ് ചന്ദ്രൻ