Add a review
You must be logged in to post a review.
₹100.00 ₹75.00 25% off
In stock
കഥാലോകത്തെ കാണുന്നതില്‍ പുതിയ കണ്ണുകള്‍ തേടുന്നതോടൊപ്പം സോണിയ റഫീക്ക് എഴുത്തിന് ആവശ്യമായ സ്വകാര്യതയും കാത്തുസൂക്ഷിക്കുന്നതില്‍ ശ്രദ്ധിക്കുന്നു. എഴുത്ത് ഈ കഥകളിലൂടെ വായനക്കാരെ പ്രീണിപ്പിക്കുവാന്‍ ശ്രമിക്കുന്നില്ല…… ചില ന്യൂ ജെനറേഷന്‍ സിനിമാക്കാരെപ്പോലെ അനുവാചകര്‍ക്ക്
അടിമപ്പെട്ടുകൊണ്ട്, അവര്‍ക്കു വേണ്ടതെന്താണെന്ന് ഊഹിച്ചുകൊണ്ടും അതിപ്രകടമായ സൂത്രവാക്യങ്ങളിലൂടെയും ക്ലീഷെകളിലൂടെയും അനുനിമിഷം മാറുന്ന സമകാലികജീവിതം തങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും തെളിയിക്കുന്ന രീതിയിലുള്ള മലയാളകഥയെഴുത്ത് വായനയെ ഗ്രസിക്കുന്ന ഈ കാലത്തില്‍ സോണിയ റഫീക്കിന്റെ കഥകള്‍ ശിശിരാന്ത്യത്തില്‍ വിരിയുന്ന ആദ്യപൂക്കളെപ്പോലെ നവീനവും ഉന്മേഷജനകവുമായ അനുഭൂതിയാണ് നല്കിയത്.- എന്‍.എസ്. മാധവന്‍
സോണിയ റഫീക്കിന്റെ ആദ്യ കഥാസമാഹാരം.
You must be logged in to post a review.
Reviews
There are no reviews yet.