Add a review
You must be logged in to post a review.
₹195.00 ₹166.00 15% off
Out of stock
കേരളമെന്ന കൊച്ചു സംസ്ഥാനത്തിന്റെ നിലനില്‍പിനുതന്നെ കാരണമായ പശ്ചിമഘട്ടമലനിരകളുടെയും അതിലെ ആവാസവ്യവസ്ഥകളുടെയും പ്രാധാന്യം വിശദമാക്കുന്ന കൃതി. പശ്ചിമഘട്ടത്തിലെ സസ്യസമ്പത്ത്, നദികള്‍, പുഴകള്‍, പ്രാണികള്‍, ശലഭങ്ങള്‍, ഉദയജീവികള്‍, ഉരഗങ്ങള്‍, പക്ഷികള്‍ തുടങ്ങി ഈ ബയോളജിക്കല്‍ ഹോട്ട്‌സ്‌പോട്ടിനെക്കുറിച്ചും കേരളവുമായി ബന്ധപ്പെട്ട അതിന്റെ മേഖലയെക്കുറിച്ചും അറിയേണ്ടതെല്ലാം അറിയാന്‍ സഹായിക്കുന്ന ഉത്തമ ഗ്രന്ഥം. ഒപ്പം ഈ മേഖലയിലെ ദേശീയാദ്യാനങ്ങളെയും വന്യജീവിസങ്കേതങ്ങളെയും പ്രത്യേകം അവതരിപ്പിക്കുകയും ചെയ്യുന്നു. പശ്ചിമഘട്ടത്തെ പഠിക്കാന്‍, ഒരു ഫീല്‍ഡ് ഗൈഡായി ഉപയോഗിക്കാന്‍ പരിസ്ഥിതിസ്‌നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരും സൂക്ഷക്കേണ്ട പുസ്തകം. ഇന്ത്യയിലെ പ്രശസ്ത വനം-വന്യജീവി ഫോട്ടോഗ്രാഫര്‍ സാലി പാലോട് എടുത്ത അത്യപൂര്‍വ്വ ചിത്രങ്ങളും.
പശ്ചിപഘട്ടത്തിന്റെ ജൈവസമ്പന്നതയും ചരിത്രവും സൂക്ഷിക്കുന്ന ഒരു നിധിയാണ് ശ്രീ.വിനോദ്കുമാറിന്റെ ഈ ഗ്രന്ഥം. പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന അറിവുകളെ സമാഹരിക്കുന്നതില്‍ ഗ്രന്ഥകാരന്‍ സമ്പൂര്‍ണ്ണമായി വിജയിച്ചിരിക്കുന്നു. പശ്ചിമഘട്ടത്തെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ടുന്ന പുസ്തകമാണ് വിനോദ്കുമാറിന്റെ ‘പശ്ചിമഘട്ടം’
-സി.പി.ഷാജി (പ്രിന്‍സിപ്പല്‍ സയന്റിഫിക് ഓഫീസര്‍, ജൈവവൈവിധ്യബോര്‍ഡ്)
You must be logged in to post a review.
Reviews
There are no reviews yet.