Add a review
You must be logged in to post a review.
₹250.00 ₹212.00 15% off
Out of stock
”ജീവിതത്തില്‍ അത്യുന്നതസ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്ന മഹദ്വ്യക്തികളുടെ വളര്‍ച്ചയില്‍ മാതാപിതാക്കള്‍ വഹിച്ച പങ്കാണ് വഴിത്തിരിവായിത്തീര്‍ന്നത്. നിങ്ങളുടെ കുട്ടിയെ ജീവിതവിജയത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ മറ്റാരെക്കാളും കൂടുതല്‍ രക്ഷിതാക്കള്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് കഴിയും.
വ്യത്യസ്തമായ പേരന്റിംഗ് ശൈലികളെക്കുറിച്ച് രാജ്യാന്തരപ്രശസ്ത മൈന്‍ഡ് ട്രെയ്നറും സക്സസ് കോച്ചുമായ ഡോ.പി.പി.വിജയന് ഈ പുസ്തകത്തില്‍ വിശദീകരിക്കുന്നു. ഈ പുസ്തകം വായിച്ചു കഴിയുമ്പോള്‍, കുട്ടികളുടെ മുന്നേറ്റത്തിനു സഹായിക്കുന്ന രീതിയില്‍ പേരന്റിംഗ് ശൈലി മാറ്റിയെടുക്കാന്‍ നിങ്ങള്‍ക്കു കഴിയും.
എല്ലാ മേഖലകളിലും കുട്ടികളെ ഒന്നാമതാക്കി മാറ്റുന്ന വ്യക്തിത്വഘടന എങ്ങനെ രൂപപ്പെടുത്താം. കുട്ടികളുടെ മാനസികോര്‍ജം വര്‍ദ്ധിപ്പിച്ച് അവരില്‍ ആത്മവിശ്വാസവും ഉയരാനുള്ള ആഗ്രഹവും എങ്ങനെ വളര്‍ത്തിയെടുക്കാം, കുട്ടികളുടെ വികാരവിക്ഷോഭങ്ങളെ നിയന്ത്രിക്കുന്നതെങ്ങിനെ എന്നിങ്ങനെ എല്ലാ രക്ഷാകര്‍ത്താക്കളും അറിയേണ്ടുന്നതൊക്കെ ഈ പുസ്തകത്തിലുണ്ട്. അതിലളിതമായ ഭാഷയില്‍ ഡോ.വിജയന് നല്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍.
എല്ലാ വീടുകളിലും നിശ്ചയമായും ഉണ്ടായിരിക്കേണ്ട ഹാന്‍ഡ് ബുക്ക്.”
You must be logged in to post a review.
Reviews
There are no reviews yet.