Add a review
You must be logged in to post a review.
₹95.00 ₹81.00 15% off
In stock
വായനയുടെ നവ്യാനുഭവം ഓരോ വരിയിലൂടെ കടന്നുപോവുമ്പോഴും നിങ്ങളെ സ്പര്‍ശിക്കും എന്ന് എന്റെ അനിയന്റെ ഈ സൃഷ്ടിയുടെമേല്‍ വലംകൈ വെച്ചു ഞാന്‍ പറയും…
– രഞ്ജിത്ത്
‘ഓര്‍ത്തുനോക്കുമ്പോള്‍’ സത്യത്തിന്റെ പുസ്തകമാണ്. ഇവിടെ ഒരു
വരിയോ വാക്കോ പോലും ലക്ഷ്യംകാണാതെ പോകുന്നില്ല. ചിലപ്പോള്‍ എഴുത്തുകാരന്‍ നമ്മെ വിഭ്രമിപ്പിക്കുന്നു. സുന്ദരമായ വാക്കുകളുടെ
മനോഹാരിത കാട്ടി കൊതിപ്പിക്കുന്നു. അനുഭവങ്ങളുടെ തീവ്രതയാല്‍
അമ്പരപ്പിക്കുന്നു. ഭാവനയുടെ ആകാശനീലിമയാല്‍ അസൂയപ്പെടുത്തുന്നു.
– കെ.രേഖ
ഓര്‍മയും കാലവും ഊടുംപാവുമാകുന്ന കാന്‍വാസില്‍ ശരത്
തീര്‍ക്കുന്ന വാങ്മയചിത്രങ്ങള്‍ നമ്മെ സ്വപ്‌നതുല്യമായ
ഭൂതകാലത്തിലേക്ക് എത്തിക്കുന്നു. പഴയ സൗഹൃദങ്ങള്‍, ഇഷ്ടങ്ങള്‍,
പിണക്കങ്ങള്‍, ഓര്‍മയുടെ അടരുകളില്‍ എവിടെയോ നഷ്ടമായ
കാഴ്ചകള്‍… എല്ലാം ഉണര്‍ന്നുവരുന്ന അപൂര്‍വമായ അനുഭവം.
ഗൃഹാതുരതയുടെ തുരുത്തുകളിലേക്കുള്ള ഹൃദ്യമായ യാത്ര.
You must be logged in to post a review.
Reviews
There are no reviews yet.