1 review for Njan Cheviyorthirikkum
Add a review
You must be logged in to post a review.
₹180.00 ₹144.00
20% off
Out of stock
ബംഗാളി ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ ആവാഹിക്കുന്ന അതീവഹൃദ്യമായ നോവല്‍. ബംഗാളി സാഹിത്യത്തിലെ മുതിര്‍ന്ന എഴുത്തുകാരിലൊരാളായ ഗജേന്ദ്രകുമാര്‍ മിത്ര അന്‍പതോളം നോവലുകള്‍ എഴുതിയിട്ടുണ്ട്.
You must be logged in to post a review.
Maneeth –
Book Review:
আমি কান পেতে রই
ഞാൻ ചെവിയോർത്തിരിയ്ക്കും
“ഇനി എന്നാണ് നീ കൽക്കത്തയ്ക്ക് വരുന്നത്?” മഹി മാജി ചോദിച്ചു . ഈ ആഴ്ച കൽക്കത്തയ്ക്ക് പോകുവാൻ തീരുമാനിച്ചതായിരുന്നു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കുറച്ച് തിരക്കുള്ളതിനാൽ കൽക്കത്ത ട്രിപ്പ് ക്യാൻസൽ ചെയ്യേണ്ടി വന്നു. അല്ലെങ്കിൽ ഈ ശനിയും ഞായറും കാളി ഘാട്ടിലും, ദക്ഷിണേശ്വരിലും, ബേലൂരിലും, പ്രിൻസെപ് ഘാട്ടിലും ബൻഡേലിലും അലഞ്ഞു നടക്കാമായിരുന്നു.
ജൂൺ രണ്ടാമത്തെ അല്ലെങ്കിൽ, മൂന്നാമത്തെ ആഴ്ച കൽക്കത്തയ്ക്ക് വരാം എന്ന് അവൾക്ക് വാക്ക് കൊടുത്തു.
“നിനക്ക് ഗജേന്ദ്രകുമാർ മിത്രയുടെ പോലെ എല്ലാം ഇട്ടെറിഞ്ഞ് കൽകത്തക്ക് ഓടിപ്പോരാമായിരുന്നില്ലേ?
വന്നിരുന്നെങ്കിൽ ഞാൻ, സുരബാലയായി എന്റെ ഭാഗം നന്നായിട്ട് അഭിനയിക്കാമായിരുന്നു” ! ഇതുപോലെയാണ് അവൾ എപ്പോഴും. യാതൊരു വീണ്ടുവിചാരങ്ങളുമില്ലാതെ ഫാന്റസിയുടെ മയാജാലകം അവൾ എന്നും തുറന്നിടും.
ഗജേന്ദ്ര കുമാർ മിത്ര ! പേര് കേട്ടപ്പോൾ തന്നെ എന്റെ മനസ്സ്, ഹവേലിയിലെ ഒന്നാം നിലയിലെ ജൂലയിൽ സ്വർണ്ണക്കളറുള്ള കരയോടു കൂടിയ ചുവന്ന ബംഗാൾ കോട്ടൺ സാരിയുടുത്ത്, മുറുക്കി ചുവപ്പിച്ച്, ഹവേലിയുടെ താക്കോൽ കൂട്ടം മുഴുവൻ അരയിൽ തിരുകി പതുക്കെ വലതു കാൽ കൊണ്ട് നിലത്തൂന്നി ആടിക്കൊണ്ടിരുന്ന സുന്ദരിയായ സുരബാലയുടെ അടുത്തെത്തിയിരുന്നു.
ചിലപ്പോൾ എന്റെ മനോഗതം അറിഞ്ഞു കൊണ്ടു തന്നെ മഹി, ഈ വിഷയം എടുത്തിട്ടതാവും.
“ഗജേന്ദ്ര കുമാർ മിത്രയുടെ നോവലിനെക്കുറിച്ച് നീ ചോദിച്ചിരുന്നില്ലെ ? ‘’ഞാൻ ചെവിയോർത്തിരിയ്ക്കും !” ബംഗാളിയിൽ അതിന്, അമി കാൺ പതാ റോയ് , আমি কান পেতে রই എന്നാണ് , മഹി പറഞ്ഞു.
നോവലിന്റെ ബംഗാളി പേര് എന്താണെന്ന് പുസ്തകത്തിൽ ഇല്ലാതിരുന്നത് കൊണ്ട്, ബംഗ്ല പേര്, കുറച്ചു ദിവസങ്ങൾ മുമ്പ് അവളോട് ചോദിച്ചിരുന്നു.
ബംഗാളി പേര് എളുപ്പത്തിൽ കണ്ടു പിടിയ്ക്കുവാൻ വേണ്ടി, മലയാളം – ബംഗ്ല ഗുഗിൾ ട്രാൻസ്ലേറ്ററിൽ ഞാൻ “ചെവിയോർത്തിരിക്കും“ എന്ന് ടൈപ്പ് ചെയ്ത് ബംഗ്ലയിൽ ട്രാൻസ്ലേറ്റ് ചെയ്തു. আমি মনোযোগ দিতে হবে Āmi manōyōga ditē habē എന്ന് അവൾക്കയച്ചു. ഒപ്പം നോവലിനെക്കുറിച്ച് ഒരു കുറിപ്പും വാട്ട്സ് ആപ്പിൽ അയച്ചുകൊടുത്തിരുന്നു.
ഗജേന്ദ്ര കുമാർ മിത്രയുടെ, ‘ഞാൻ ചെവിയോർത്തിരിക്കും’ എന്ന നോവൽ കുട്ടിക്കാലത്ത് വായിച്ചതാണ്. തുടക്കം മുതൽ ഒടുക്കം വരെ ഒറ്റ ഇരുപ്പിൽ വായിച്ച പുസ്തകം.
വലിയ ഒരു നോവൽ ആണെങ്കിലും വളരേ റീ ഡബിലിറ്റിയുള്ള പുസ്തകമാണത്. എം എൻ സത്യാർത്ഥിയാണ് മലയാളത്തിലേയ്ക്ക് അത് തർജ്ജമ ചെയ്തിരിയ്ക്കുന്നത്.
ഗജേന്ദ്ര കുമാർ മിത്രയുടെ കുട്ടിക്കാലത്ത്, ഇരുപതാം നൂറ്റാണ്ടിലെ ആദ്യ പാദത്തിൽ നടന്ന കഥയാണ്. കഥാകൃത്ത് സ്വന്തം കഥ പറയുന്ന പോലെ, ഒരു നാരേറ്ററായിട്ടാണ് ഈ നോവലിന്റെ ഘടന.
ഗജേന്ദ്ര, ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം, കൽക്കത്തയുടെ മാസ്മരികത കേട്ടറിഞ്ഞ് വീട്ടിൽ നിന്നും ഒളിച്ചോടിപ്പോകുന്നു. ചെന്നെത്തുന്നത് വിശാലമായ കൽകത്ത നഗരത്തിലാണ്. കുറച്ചു ദിവസം കൽക്കത്തയുടെ മായാവലയത്തിൽ കഴിയുന്നു. വീട്ടിൽ നിന്നും കൊണ്ടുവന്ന പൈസ തീർന്നതോടെ അയാളുടെ ആവേശം മുഴുവൻ കെട്ടടങ്ങി. വീട്ടിലേയ്ക്ക് തിരിച്ചു പോകുവാൻ മടി തോന്നിയതിനാൽ, താമസിക്കുവാൻ വീട് അന്വേഷിച്ച് കൽക്കത്തയിൽ അലഞ്ഞു നടന്നു.
പണ്ട്, കൽക്കത്തയിൽ ആശ്രമങ്ങളും അമ്പലങ്ങളും ധാരാളമുണ്ടായിരുന്നു. അലഞ്ഞു നടക്കുന്നവരിലധികവും അത്തരം ആശ്രമങ്ങളിലാണ് താമസിച്ചിരുന്നത്. താമസസ്ഥലം അന്വേഷിച്ച് നടന്ന് അയാൾ ഒരു അമ്പലത്തിൽ എത്തിപ്പെട്ടു. അതിന്റെ നടത്തിപ്പുകാരി സുരബാല ആയിരുന്നു. സുരബാലയ്ക്ക് ആ ചെറുപ്ക്കാരനെ ഇഷ്ടമായി. അവിടെ താമസിക്കാൻ അനുമതി കൊടുത്തു.
ആശ്രമത്തിൽ പല തരക്കാരുണ്ടെങ്കിലും സുരബാലയുടെ പെരുമാറ്റം അയാൾക്ക് ഇഷ്ടമായി. സുരബാലയോട് ഒരു വിധേയത്വവും അയാൾക്ക് തോന്നി. ഒരു ഓപ്പോളെപ്പോലെ, തന്നെ കൺട്രോൾ ചെയ്യുന്ന അവരോടൊത്തുള്ള സഹവാസം അയാൾ ശരിക്കും ആസ്വദിച്ചു.
സുരബാലയുടെ ജീവചരിത്രം അറിയാൻ അയാൾക്ക് ആഗ്രഹമായി, ഒരു ദിവസം സുരബാലയുടെ കഥ അവർ ഇയാളോട് ഒരു ഉപാധിവച്ച് പറഞ്ഞു കേൾപ്പിച്ചു. സുരബാലയുടെ ഈ കഥ കേട്ട് അത് നോവലാക്കണമെന്ന മോഹം അയാൾക്ക് തോന്നി. തന്റെ മരണശേഷം പബ്ലിഷ് എഴുതി പബ്ലിക് ചെയ്തു കൊള്ളാൻ അവർ സമ്മതിച്ചു.
സുരബാല, ഒരു സാധു ബ്രാഹിണ കുടുംബത്തിലാണ് ജനിച്ചത്. ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബം ! ഒരു പാട്ടുകാരി ആവാനായിരുന്നു അവരുടെ ആഗ്രഹം. യഥാവിധി പാട്ടിൽ ട്രെയിനിങ്ങ് കിട്ടിയ അവർ, ഒരു പ്രൊഫഷണൽ പാട്ടുകാരി ആക്കുവാൻ ആഗ്രഹിച്ചു. വീട്ടുകാരുടെ എതിർപ്പിനെ വകവയ്ക്കാതെ അവർ തന്നേക്കാൾ ഇരട്ടി പ്രായമുള്ള രാജ ബാബുവിന്റെ കൂടെ പോയി വിവാഹം കഴിച്ചു. അവർക്ക് രാജബാബുവിനെ ആരാധനയാണ്. അവർ രാജാ ബാബുവിന്റെ ഓർമയ്ക്ക് ഒരു അമ്പലം പണിതു.
അവിടെ നിന്ന് പോന്ന അയാൾ അനവധി കൊല്ലങ്ങൾക്ക് ശേഷം തിരിച്ച് ചെല്ലുന്നു. അന്ന് സുരമ്പാല മരിച്ചു കഴിഞ്ഞിരുന്നു. അവളുടെ ആഗ്രഹപ്രകാരം സുരബാലയുടെ കഥ അയാൾ എഴുതി പബ്ലിഷ് ചെയ്യുന്നു.
.
എന്നെ ഏറ്റവും ആകർഷിച്ച രണ്ടു കാര്യങ്ങളിൽ ഒന്ന് അയാൾക്ക് അവളോടുള്ള വിധേയത്വമാണ്. നിരവ്വചിക്കാൻ പറ്റാത്ത ഒരു ബന്ധം. പിന്നെ, കഥയ്ക്കുള്ളിലും കഥ നല്ലപോലെ ഇഴുകിച്ചേർന്നിരിയ്ക്കുന്നു.
“ എന്താ ഒരാലോചന? സുരബാലയുടെ അടുത്ത് പോയോ നീയ്യ് ? അടുത്ത തവണ വന്നാൽ, ഹുഗ്ലി നദിയിലെ വിദ്യാസാഗർ സേതുവിനടുത്തുള്ള പ്രിൻസെപ് ഘാട്ടിലെ മരംകൊണ്ടുള്ള ഗാർഡൻ ചെയറിലിരുന്ന് ഗംഗയിലെ ഇളം കാറ്റിനോട് സല്ലപിയ്ക്കാം നിനക്ക്! “ അവൾ എന്റെ മനോവ്യാപാരങ്ങൾക്ക് തടയിട്ടു.
.
ഇന്നത്തെ കൽക്കത്തയിൽ ഹവേലികൾ നോക്കുകുത്തിക്കളത്രേ! ഞാൻ വിദ്യാസാഗർ സേതു കടന്ന് പ്രിൻസെപ് ഘാട്ടിലേക്ക് നടന്നു.
ടിക്കറ്റ് വേഗം ബുക്ക് ചെയ്യ് എന്ന് അവൾ പറയുന്നുണ്ടായിരുന്നു
പ്രിൻസെപ് ഘാട്ടിലെ പച്ചക്കളറിട്ട മരഞ്ചിൽ മഹി മാജിയെ ഞാൻ കണ്ടു. അവളുടെ അടുത്തേക്ക് നടന്നടുത്തു.
ഗംഗയിൽ, ആവേശത്തോടെ ഒഴുകി എത്തുന്ന ഓളങ്ങൾ കൊതുമ്പുവള്ളങ്ങളുമായി സല്ലാപത്തിലേർപ്പെട്ടിരിക്കുകയായിരുന്നു.
അനുബന്ധം:
ഗജേന്ദ്രകുമാർ മിത്ര, (നവമ്പർ 11 – 1908- ഒക്ടോബർ 16 -1994) ബംഗാളിൽ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം അദ്ദേഹം സുമത് നാഥിനോടൊപ്പം ചേർന്ന് ‘കൊഥസാഹിത്യ ‘ എന്ന മാസിക തുടങ്ങി. മൊനെ ഛിലൊ ആശ എന്ന ആദ്യത്തെ നോവൽ എഴുതി. 1959 ൽ സാഹിത്യ അക്കാദമി അവാർഡ് കിട്ടി. 1964ൽ രവീന്ദ്രനാഥ് ടാഗോർ അവാർഡും കിട്ടി. അമ്പതോളം നോവലുകളും ചെറുകഥകളും എഴുതിയിട്ടുണ്ട്