Description
ഇവിടെ ഞാന്‍ ദൈവമാവണം. ഏതുതരം ആയുധത്തിനു മീതേയും ഏതുതരം പുരുഷന്മാര്‍ക്കു മീതേയും സഞ്ചരിക്കാനാവുക ദൈവത്തിനാണ്. ദൈവമാവണം. പാര്‍വ്വതിയല്ല, പര്‍വ്വതമാണു ഞാന്‍. ശീതക്കാറ്റിലൂടെ ഭീതിപടര്‍ത്തി നില്‍ക്കുന്നവള്‍. മഞ്ഞില്‍ മറയുമ്പോള്‍ അരൂപിയാവുന്നവള്‍. വന്യമായ മഴപ്പകലുകളില്‍ ഭൂമിയുടെ അടിത്തട്ടിലേക്ക് കല്ലുകള്‍ അടര്‍ത്തിയെറിയുമ്പോള്‍ കൊള്ളരുതാത്തവള്‍.
സുന്ദരിക്കോതയായ ദൈവമല്ല. സഞ്ചാരപഥങ്ങളില്‍ പൂ വര്‍ഷിക്കുന്നവളല്ല. ചിരിച്ചാല്‍ മുത്തു കൊഴിയുന്നവളല്ല. കടയും തലയും തിരിച്ചറിയരുത്. വാളെടുത്തു നില്‍ക്കുന്ന ഭദ്രകാളിയുമാവരുത്. ശ്രുതിമധുരമരുത്. നാദാത്മികയാവരുത്. സദാസമയവും കുരിശിലാവരുത്. എന്താണോ ദൈവം, അതാവരുത്. തെരുവിലലയുന്ന ഒരുവള്‍. ചോദ്യങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും വിരോധങ്ങള്‍ക്കും മീതേ ഒരുവള്‍…പാട്ടിനെ പാട്ടായി കാണാത്തവര്‍ക്കായി നാം പാടിക്കൊണ്ടേയിരിക്കണം.
ഇരുട്ടിലേക്കു തള്ളിയിടപ്പെട്ട ജീവിതത്തെ വെളിച്ചംകൊണ്ട് മുറിവാറ്റാന്‍ ശ്രമിച്ച ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ നാടകക്കാരിയുടെ ജീവിതം പ്രമേയമാകുന്ന നോവല്‍



