Book Niveditha
Book Niveditha

നിവേദിത

230.00 195.00 15% off

In stock

Author: Beena Govind Category: Language:   Malayalam
ISBN 13: 978-81-8266-13601 Edition: 4 Publisher: Mathrubhumi
Specifications Pages: 182 Binding:
About the Book
കഥാപാത്രങ്ങളുടെ മനസ്സുകളിലൂടെ അന്വേഷണാത്മകമായി സഞ്ചരിക്കുകയും ഹൃദ്യമായൊരു വായനാനുഭവം ഒരുക്കിത്തരുകയും
ചെയ്യുകയാണ് ഈ ആഖ്യായികയിലൂടെ ബീനാ ഗോവിന്ദ്. മാര്‍ഗരറ്റിന്റെ
മാനസികഭാവങ്ങള്‍ പകര്‍ത്തുന്നതില്‍, കാല്പനികതയില്‍ ചാലിച്ചെടുത്ത സര്‍ഗപരത എഴുത്തുകാരി പലേടത്തും സ്വീകരിച്ചതായി കാണാം.
ലളിതവും ഹൃദ്യവുമാണ് അവരുടെ ഭാഷ. സ്വാമി വിവേകാനന്ദനുമായി
ബന്ധപ്പെട്ട സാഹിത്യമേഖലയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ്
ബീനാ ഗോവിന്ദിന്റെ നിവേദിത.
– എം.പി. വീരേന്ദ്രകുമാര്‍
സ്വാമി വിവേകാനന്ദനെ ആദ്യമായി കണ്ടുമുട്ടിയ നിമിഷം നിവേദിതയുടെ
ഓര്‍മയില്‍ തെളിഞ്ഞു. അന്ന് സിസ്റ്റര്‍ നിവേദിതയല്ല, മാര്‍ഗരറ്റ്
എലിസബത്ത് നോബിള്‍ എന്ന പുരോഗമനകാഴ്ചപ്പാടുള്ള
യുവതിയായിരുന്നു അവര്‍. ‘ഹൃദയത്തെ ഭേദിച്ച് ഒരു മിന്നല്‍പ്പിണര്‍ കടന്നുപോയ അനുഭവമാണ് ആദ്യകാഴ്ചയില്‍ മാര്‍ഗരറ്റിനുണ്ടായത്.
ഞൊടിയിടകൊണ്ട് തന്റെ ശരീരത്തില്‍നിന്ന് ഹൃദയം വേര്‍പെട്ടു
പോയതായി മാര്‍ഗരറ്റിനു തോന്നി. പരശ്ശതം നദികള്‍ ഒന്നിച്ച് കുതിക്കും
പോലെ ആ ഹൃദയം ദര്‍ശനമാത്രയില്‍ വിവേകാനന്ദനില്‍ ലയിച്ചു.’

ഭാരതത്തിന്റെ ആത്മീയനഭസ്സില്‍ ഒരു നക്ഷത്രംപോലെ ജ്വലിച്ചുനിന്ന
വിവേകാനന്ദന്റെ പാദങ്ങളില്‍ ത്യാഗോജ്ജ്വലമായ സ്വന്തം ജീവിതം സമര്‍പ്പിച്ച മാര്‍ഗരറ്റ്. വിവേകാനന്ദനോടുള്ള ആരാധന ഭക്തിയായും പ്രേമമായും ആത്മസമര്‍പ്പണമായുമൊക്കെ രൂപാന്തരപ്പെട്ട് മാര്‍ഗരറ്റ് സിസ്റ്റര്‍ നിവേദിതയായി പരിണമിക്കുന്ന അപൂര്‍വാനുഭവം. സ്ത്രീയുടെ അന്തഃക്ഷോഭങ്ങളെ അയത്‌നലളിതമായി ആവിഷ്‌കരിക്കുന്ന  ഭാഷയും ആഖ്യാനവും…

The Author

Reviews

There are no reviews yet.

Add a review

You're viewing: Niveditha 230.00 195.00 15% off
Add to cart