Book Natyakala: Abhinayapadam
Book Natyakala: Abhinayapadam

നാട്യകല:അഭിനയപാഠം

175.00

In stock

Author: Janardhanan P.g Category: Language:   Malayalam
Edition: 3 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

‘കേവലം ശാസ്ത്രീയ വിശകലനങ്ങള്‍ക്കപ്പുറം നൃത്തരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏവര്‍ക്കും പ്രയോജനപ്പെടുത്താവുന്ന ഒട്ടേറെ പ്രായോഗിക പാഠങ്ങളിതിലുണ്ട്. ഗ്രന്ഥകാരന്‍ പ്രകടിപ്പിക്കുന്ന സാമൂഹിക അവബോധമാണ് ഈ ഗ്രന്ഥത്തിന്റെ മറ്റൊരു സവിശേഷത. താന്‍ പ്രവര്‍ത്തിക്കുന്ന സമൂഹമാണ് ഒരു കലാകാരന്റെ ഏറ്റവും വലിയ ഗുരു എന്ന് അദ്ദേഹം തിരിച്ചറിയുന്നു.’-ഡോ.കെ.ജി.പൊലോസ്

അഭിനയ കലയുടെ വിവിധ തലങ്ങള്‍ സവിസ്തരം വിശകലനം ചെയ്യുന്ന മലയാളത്തിലെ ആദ്യ കൃതി.
നൃത്തകലയുടെയും അഭിനയകലയുടെയും അടിസ്ഥാന സങ്കേതങ്ങളെക്കുറിച്ചുള്ള സമഗ്രപഠനം.
നിരവധി ചിത്രങ്ങളോടെ.
കേരള സംഗീത അക്കാദമി അവാര്‍ഡ് നേടിയ കൃതി
മൂന്നാം പതിപ്പ്‌

The Author

തൃശ്ശൂര്‍ ജില്ലയിലെ വാടാനപ്പള്ളിയില്‍ 1935ല്‍ ജനിച്ചു. ധനതത്ത്വശാസ്ത്രത്തില്‍ ബി.എ. ബിരുദം. സംസ്‌കൃതം, തമിഴ്, കന്നട, ഹിന്ദി ഭാഷകളില്‍ പരിജ്ഞാനം. ഭരതനാട്യത്തില്‍ എം.ആര്‍. രാജരത്‌നം പിള്ളയും നട്ടുവാങ്കത്തില്‍ കല്യാണസുന്ദരംപിള്ളയും സംഗീതത്തില്‍ പറവൂര്‍ വെങ്കിടാചലം ഭാഗവതരും ഗുരുനാഥന്‍മാരാണ്. മൃദംഗം, തബല, പുല്ലാങ്കുഴല്‍, വയലിന്‍ എന്നീ സംഗീതോപകരണങ്ങള്‍ പരിശീലിച്ചിട്ടുണ്ട്. ഭരതനാട്യ ഇനങ്ങള്‍ രചിക്കുക, സംവിധാനം ചെയ്ത് അഭ്യസിപ്പിക്കുക; നൃത്തശില്പങ്ങള്‍, നൃത്തനാടകങ്ങള്‍ എന്നിവ സംവിധാനം ചെയ്യുക, പഴയ ആചാര്യന്മാരുടെ കൃതികള്‍ക്ക് നൃത്തം ചിട്ടപ്പെടുത്തി പഠിപ്പിക്കുക, നൃത്താധ്യാപകര്‍ക്ക് നട്ടുവാങ്കത്തില്‍ പരിശീലനം കൊടുക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവരുന്നു. വിശിഷ്ട സേവനത്തിന് കേരള സര്‍ക്കാറിന്റെ അധ്യാപകര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: തങ്കം. മക്കള്‍: സലില്‍, സച്ചിന്‍, സാജന്‍. വിലാസം: പൊയ്യാറ വീട്, പി.ഒ. വാടാനപ്പള്ളി 680 614.

Reviews

There are no reviews yet.

Add a review

You're viewing: Natyakala: Abhinayapadam 175.00
Add to cart