ISBN: ISBN 13: 9789355495860Edition: 1Publisher: Mathrubhumi
SpecificationsPages: 120
About the Book
തോറോ എഴുതിയ നടത്തം, ഒരു ശിശിരനടത്തം,
വാച്ചുസെറ്റിലേക്കുള്ള നടത്തം എന്നീ വിശിഷ്ടങ്ങളായ
പ്രബന്ധങ്ങളുടെ സമാഹാരം. ‘ഇന്നുതൊട്ട് ഞാന്‍ എഴുതാന്‍
പോകുന്ന എല്ലാറ്റിനുമുള്ള ആമുഖം’ എന്ന് ഗ്രന്ഥകാരന്‍തന്നെ വിശേഷിപ്പിച്ചിട്ടുള്ള നടത്തം പിന്നീട് തോറോയുടെ ഏറ്റവും
മികച്ച രചനയായ വാല്‍ഡന്റെ ആണിക്കല്ലായി മാറി.
പില്ക്കാലത്ത് രൂപംകൊï പാരിസ്ഥിതികാവബോധ
ചിന്തകളെ ഏറെ സ്വാധീനിച്ച രചനകളുടെ പരിഭാഷ.പ്രകൃതിയില്‍നിന്നകന്ന് സമൂഹത്തിലേക്ക് കൂടുതല്‍ക്കൂടുതല്‍ ആഴ്ന്നിറങ്ങുന്നത് മനുഷ്യന്റെ ഭാവിക്ക് വിനാശകരമാണെന്ന്
തോറോ മുന്നറിയിപ്പു നല്കുന്നു. സാമൂഹികജീവിതത്തിന്റെ
കെട്ടുപാടുകളില്‍നിന്ന് അകന്നുനില്ക്കുമ്പോള്‍മാത്രം
സാദ്ധ്യമാകുന്ന ആത്മീയതയാണ് തോറോയുടെ
ദര്‍ശനത്തിന്റെ കാതല്‍.