Book MUSLIM NADUKALILE PAZHANCHOLLUKAL
Book MUSLIM NADUKALILE PAZHANCHOLLUKAL

മുസ്‌ലിംനാടുകളിലെ പഴഞ്ചൊല്ലുകൾ

150.00

In stock

Author: Karasseri M.N.Dr. Category: Language:   Malayalam
Publisher: Mathrubhumi
Specifications
About the Book

വ്യവഹാരജ്ഞാനത്തിന്റെ ചൈതന്യവത്തായ ഉപാധിയത്ര പഴഞ്ചൊല്ല്. പല നാടുകളിലെ പല ഭാഷകളിലെ പഴഞ്ചൊല്ലുകൾ പരിചയിക്കുന്നതുവഴി വ്യവഹാരജ്ഞാനത്തിനു വ്യാപ്തിയേറുന്നു. അതുതന്നെയാണ് ഈ പുസ്തകത്തിന്റെ പ്രസക്തിയും.
– എം.ആർ. രാഘവവാരിയർ

ഏതു സംസ്കാരത്തിന്റെയും അകത്തളത്തിലേക്കുള്ള പ്രവേശനമാർഗങ്ങളിൽ ഒന്നാണ് പഴഞ്ചൊല്ല്. ഈ സമാഹാരത്തിലെ പഴഞ്ചൊല്ലുകൾ വിവിധ നാടുകളിലെ ഭൂപ്രകൃതിയും ജീവിതസാഹചര്യവും മൃഗസാന്നിധ്യവും അലങ്കാരകല്പനയും നർമരസികതയും സർവോപരി ലോകബോധവും നമുക്കെത്തിച്ചുതരുന്നു.

വിവിധ മുസ്‌ലിംനാടുകളിലെ പഴഞ്ചൊല്ലുകളുടെ സമാഹാരം

 

The Author

മുഴുവന്‍ പേര്: മുഹ്‌യുദ്ദീന്‍ നടുക്കണ്ടിയില്‍. 1951-ല്‍ കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയില്‍ ജനിച്ചു. പിതാവ്: എന്‍.സി. മുഹമ്മദ് ഹാജി. മാതാവ്: കെ.സി. ആയിശക്കുട്ടി. മലയാളത്തില്‍ എം.എ, എം.ഫില്‍, പിഎച്ച്.ഡി. ബിരുദങ്ങള്‍. 1976-78 കാലത്ത് കോഴിക്കോട്ട് മാതൃഭൂമിയില്‍ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. 1986 മുതല്‍ കാലിക്കറ്റ് സര്‍വകലാശാലാ മലയാളവിഭാഗത്തില്‍. വിശകലനം, മക്കയിലേക്കുള്ള പാത, തിരുവരുള്‍, കാഴ്ചവട്ടം, ഒന്നിന്റെ ദര്‍ശനം, ആലോചന, ആരും കൊളുത്താത്ത വിളക്ക്, മാരാരുടെ കുരുക്ഷേത്രം, ചേകനൂരിന്റെ രക്തം, തെളിമലയാളം, വര്‍ഗീയതയ്‌ക്കെതിരെ ഒരു പുസ്തകം, വൈക്കം മുഹമ്മദ് ബഷീര്‍, വിവേകം പാകം ചെയ്യുന്നത് ഏത് അടുപ്പിലാണ്?, ഉമ്മമാര്‍ക്കുവേണ്ടി ഒരു സങ്കടഹരജി, കുഞ്ഞുണ്ണി- ലോകവും കോലവും എന്നിവ പ്രധാന പുസ്തകങ്ങള്‍. Email: mn.karassery@gmail.com

Reviews

There are no reviews yet.

Add a review

You're viewing: MUSLIM NADUKALILE PAZHANCHOLLUKAL 150.00
Add to cart