Add a review
You must be logged in to post a review.
₹300.00 ₹240.00 20% off
In stock
കുറെക്കാലമായി തിരുവനന്തപുരത്തെ പത്മതീര്‍ഥക്കരയില്‍നിന്ന് ശക്തിയും മൂര്‍ച്ചയുമുള്ള ഒരു പ്രത്യേകശബ്ദം നമ്മള്‍ കേള്‍ക്കുന്നു. അത് മാതൃഭൂമിയുടെ മാത്രം ശബ്ദമല്ല, ജി. ശേഖരന്‍ നായര്‍ എന്ന വ്യക്തിയുടെ മാത്രം ശബ്ദവുമല്ല. എല്ലാം കണ്ടും കേട്ടും സഹിച്ചും മടുത്ത മലയാളിയുടെ ആത്മരോഷത്തിന്റെ ശബ്ദമാണ്.
അടിമുടി അഴിമതിയിലും സ്വാര്‍ഥതയിലും കൊള്ളരുതായ്മയിലും അലസതയിലും സര്‍വോപരി അഹംഭാവത്തിലും കുളിച്ചുനില്ക്കുന്ന ഈ നാടിനെപ്പറ്റി, ഇവിടെ പിറന്നുവളര്‍ന്ന ഈ മനുഷ്യന് ഇത്ര നര്‍മഭാവത്തില്‍ എങ്ങനെ എഴുതുവാന്‍ കഴിയുന്നുവെന്ന് അദ്ഭുതപ്പെടാറുണ്ട്. മനംപൊള്ളി ശപിച്ചുപോകുന്ന വേളകളെയും
ഇദ്ദേഹം ചിരിച്ചുകൊണ്ട് പരിഹസിക്കുന്നു. – സുഗതകുമാരി
വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ പത്മതീര്‍ഥക്കരയില്‍ എന്ന പുസ്തകത്തിന്റെ മൂന്നാം ഭാഗം.
സമകാലിക രാഷ്ട്രീയ സാംസ്‌കാരികരംഗത്തെ വിശകലനം ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം.
You must be logged in to post a review.
Reviews
There are no reviews yet.