Book MAYAPURANAM
Book MAYAPURANAM

മായാപുരാണം

125.00 112.00 10% off

Out of stock

Author: Surendran P Category: Language:   MALAYALAM
Specifications
About the Book

അബുദാബി ശക്തി അവാർഡ് നേടിയ നോവൽ

പി. സുരേന്ദ്രൻ

മായാപുരാണം കാർഷിക സമൃദ്ധിയുടെ യൂട്ടോപ്പിയയാണ്. നഗരത്തിന്റെ കർക്കശമായ ക്ഷേതഗണിത ന്യായങ്ങൾക്കപ്പുറത്ത് കാട്ടുപൂക്കൾ നിറഞ്ഞ പുൽമേടുകളുടെ വന്യകാന്തിയും ജലസമൃദ്ധമായ ആമ്പൽത്തടാകങ്ങളും ഉർവരമായ മണ്ണും നിറയുന്ന മായാപുരാണം. പൗരാണികതയിൽ വേരാഴ്ത്തി നിൽക്കുന്ന സമത്വസുന്ദരമായ ആവാസവ്യവസ്ഥ നമുക്കറിയാവുന്ന യഥാർത്ഥ – ലോകത്തിനു ബദലായി ശക്തമായ സ്വപ്നലോകം നിർമ്മിക്കുകയാണീ കൃതി.
– ജി. മധുസൂദനൻ

ജൈവനീതിയുടെ ഇണക്കങ്ങളും സാന്ത്വനങ്ങളും നിലനിൽക്കുന്ന മായാപുരം, വേരുകളുടെ പ്രാർത്ഥനകൾ കേൾക്കാവുന്ന ആ ഇടത്ത് അവർ സൂക്ഷിക്കുന്ന വിത്തുകളും അവരുടെ പ്രാർഥനകളാണ്. മണ്ണിനോട് അവർ കാണിക്കുന്ന ബഹുമാനമാണ് പെണ്ണിനോടും അവർ സൂക്ഷിക്കുന്നത്. ഒരു സ്ത്രീയ്ക്കും ആപത്ത് വരാത്ത അത്തരമൊരിടം എവിടെയാണുള്ളത്? അങ്ങനെയൊരിടം കണ്ടെത്താൻ കഴിയുമോ എന്ന് ഈ നോവൽ വായിക്കുമ്പോൾ നാം ആഗ്രഹിച്ചുപോവും.
– ഡോ. മിനിപ്രസാദ്

The Author