മണ്ണിര
₹130.00 ₹104.00 20% off
In stock
തമ്പിരാൻമാർക്ക്ള്ളത് പീഠം, നാട്ടുനായന്മാർക്കുള്ളത് പീഠം, നീയോ മണ്ണിര! വാഴുന്നോരെ വണങ്ങാൻ നീ വന്നില്ല. തീണ്ടാതെ മുട്ടാതെ നടക്കാൻ നിനക്കറിവില്ല. ചാളയിൽ പീഠത്തിലിരുന്ന് നീ വാഴുന്നോരെ നോക്കി കൂവി…. നീയോ മണ്ണിര! പയർമണിയിലും നെല്ലിലും തണ്ണിമത്തൻകുരുവിലും തവളയുടെ കണ്ണിലും പറവയുടെ ചിറകടിയിലും ഇഴയുന്ന പാമ്പിലും മണ്ണിലും മഴയിലും കാറ്റിലുമെല്ലാം മിടിക്കുന്നത് ഒരേ ജീവനാണെന്ന് വിളിച്ചുപറയുന്ന, അറിവുകൊണ്ട് വിശുദ്ധനാവുകയും അതേ അറിവു കൊണ്ട് മുറിവേൽക്കുകയും ചെയ്യുന്ന, ജീവിതകാലം മുഴുവൻ പുല്ലുപുഷ്പജീവരഹസ്യങ്ങൾ തേടിനടന്ന പോയാതി എന്ന ഒറ്റയാനായ കീഴാളന്റെ ജീവിതവും രക്തസാക്ഷിത്വവുമാണ് മണ്ണിര. വർണാധികാരത്തിന്റെ കൊടിയടയാളം പോലെ വയലിലെ മരക്കുറ്റിയിൽ കുത്തിനിർത്തപ്പെടുന്ന പോയാതിയുടെ ശിരസ്സിലെ ഒരിക്കലുമുണങ്ങാത്ത രക്തം ഈ നോവലിലെ ഓരോ വാക്കിന്റെ നിറവും ചുവപ്പാക്കുന്നു; കാലാകാലങ്ങളായുള്ള വംശഹത്യകളുടെയും പീഡനങ്ങളുടെയും ഓർമകളെയെല്ലാം അത് താപംചോരാതെ നിർത്തുന്നു.
കീഴാളരാഷ്ട്രീയവും പരിസ്ഥിതിദർശനങ്ങളും ആഴത്തിൽ വേരോടിയ രചന.
താഹ മാടായിയുടെ ഏറ്റവും പുതിയ നോവൽ