Add a review
You must be logged in to post a review.
₹225.00 ₹202.00
10% off
Out of stock
”ഒരു കേരളീയഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന എനിക്ക്, കുട്ടിക്കാലത്ത് സ്വപ്‌നങ്ങളില്‍ നിറം കലര്‍ത്തിയ ഒട്ടേറെ മിത്തുകളെ മറക്കാന്‍ വയ്യ. ഒരു പത്തുവയസ്സുകാരന്റെ സ്വപ്‌നങ്ങളും അറിവുകളും ഇന്നുമെന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. അവയെ വ്യാഖ്യാനിക്കാനും അവയ്ക്കിടയിലുള്ള അസംഖ്യം വിടവുകള്‍ എന്റേതായ വിധത്തില്‍ പൂരിപ്പിച്ച് പുനഃസൃഷ്ടി നടത്താവും ഞാന്‍ എന്നും ശ്രമിച്ചിട്ടുണ്ട്. ഒന്നുമില്ലെങ്കില്‍, സ്വപ്‌നം കാണാനെങ്കിലും നമുക്ക് മറുനാട്ടുകാരന്റെ പിന്‍ബലം ആവശ്യമില്ലല്ലോ.”
ജീവിതഗന്ധിയും ഉദാത്തവുമായ തലത്തിലേക്ക് വായനക്കാരനെ ഉയര്‍ത്തുന്ന സേതുവിന്റെ ഏറ്റവും മികച്ച കഥകള്‍.
സമാഹരണം, പഠനം: ആഷാമേനോന്‍
സേതു എറണാകുളം ജില്ലയിലെ ചേന്ദമംഗലത്ത് ജനിച്ചു. നോവല്‍ കഥാ വിഭാഗങ്ങളില്‍ 38 കൃതികള്‍. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് (അടയാളങ്ങള്‍), കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (പേടിസ്വപ്‌നങ്ങള്‍, പാണ്ഡവപുരം), ഓടക്കുഴല്‍ അവാര്‍ഡ് (മറുപിറവി), മുട്ടത്തു വര്‍ക്കി അവാര്‍ഡ് (പാണ്ഡവപുരം), മലയാറ്റൂര്‍ അവാര്‍ഡ് (കൈമുദ്രകള്‍), പത്മരാജന്‍ അവാര്‍ഡ് (ഉയരങ്ങളില്‍), എഴുത്തച്ഛന്‍ അവാര്‍ഡ്, ബാലസാഹിത്യത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ്, സമസ്തകേരള സാഹിത്യ പരിഷദ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഞങ്ങള്‍ അടിമകളുടെ ചലച്ചിത്രാവിഷ്‌കാരമായ പൂത്തിരുവാതിര രാവില്‍ ഏറ്റവും നല്ല കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡ് നേടി. പല ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുള്ള ഒട്ടേറെ കഥകള്‍ക്കു പുറമേ പാണ്ഡവപുരം ഇംഗ്ലീഷ്, ജര്‍മന്‍, ഫ്രഞ്ച്, ടര്‍ക്കിഷ് എന്നിവയടക്കം പത്തു ഭാഷകളിലേക്കും അടയാളങ്ങള്‍ അഞ്ചു ഭാഷകളിലേക്കും ആറാമത്തെ പെണ്‍കുട്ടി മൂന്നു ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്തിട്ടുണ്ട്. പാണ്ഡവപുരം മലയാളത്തിലും ബംഗാളിയിലും ചലച്ചിത്രമായിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെയും നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെയും ചെയര്‍മാനായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗമാണ്. email: sethu42@gmail.com
You must be logged in to post a review.
Reviews
There are no reviews yet.