₹260.00 ₹221.00
15% off
In stock
പ്രണയം…
ഭാഷയില്ലാത്ത, ദേശമില്ലാത്ത,
ഒരതിര്‍വരമ്പുമില്ലാത്ത ഒരനുഭൂതി!
മാനുഷികമായ പ്രണയങ്ങള്‍ക്ക് ബന്ധങ്ങള്‍
ഉടലെടുത്ത കാലത്തോളം പഴക്കമുണ്ട്. ഭൂമിയില്‍
ആഘോഷിക്കപ്പെട്ട പ്രണയങ്ങള്‍ നിരവധിയാണ.്
പ്രണയമെന്ന മാസ്മരികമായ ജീവിതാവസ്ഥയിലൂടെ
ഒരുവട്ടമെങ്കിലും കടന്നുപോകാത്തവരായി ആരും
തന്നെയുണ്ടാകില്ല. കടുത്ത ജീവിതാവസ്ഥയില്‍,
ദുരിതത്തില്‍, മരണം മുന്നില്‍ക്കണ്ടുള്ള ജീവിതത്തില്‍പ്പോലും
ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോട് പ്രണയം തോന്നാം.
അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ്
രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതിയില്‍
പോളണ്ടിലെ ഓഷ്‌വിറ്റ്‌സ് ഉന്മൂലനക്യാമ്പില്‍
മൊട്ടിട്ട ഒരു പ്രണയം.
ഓഷ്‌വിറ്റ്‌സ് ക്യാമ്പിലെ പ്രണയം