Book Lanthenbetheriyile Luthiniyakal
Book Lanthenbetheriyile Luthiniyakal

ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍

275.00 247.00 10% off

Out of stock

Author: Madhavan N.S Category: Language:   Malayalam
Publisher: DC Books
Specifications
About the Book

മത്തേവുസാശാരി കിടന്നുകൊണ്ടു പ്രാര്‍ത്ഥിച്ചു: ”ഉടയവനേ, ചത്തുചീഞ്ഞിട്ടും മാര്‍ത്തയുടെയും മറിയയുടെയും സഹോദരന്‍ ലാസറിനെ ഉയര്‍ത്തെഴുന്നേറ്റിയവനെ, ഒരിക്കല്‍ ഒരിക്കല്‍ മാത്രം. നിന്റെ അത്ഭുതപ്രവര്‍ത്തനം എന്നിലും നടത്തിടണമേ.”
ആദ്യത്തെ ഇടിയുടെ പ്രകാശത്തില്‍ കായലിലെ തുരുത്തുകള്‍ ഉച്ചവെയിലിലെന്നപോലെ തിളങ്ങി. ദൈവത്തിന്റെ ഭാഷ ഇടിവെട്ടാണെന്ന് അപ്പന് തോന്നിയിരുന്നു. പറുദീസായില്‍നിന്ന് ആദമിനെയും ഹവ്വയെയും പുറത്താക്കിയപ്പോള്‍, ബാബിലോണ്‍ ഭാഷ കലക്കിയപ്പോള്‍, മോശയ്ക്കു കല്പനകള്‍ നല്കിയപ്പോള്‍ ദൈവം സംസാരിച്ചിരിക്കുക ഇടിവെട്ടിലൂടെ ആയിരിക്കും. ആകാശത്തില്‍ കുറുകെയുള്ള ഒരു മിന്നലിന്റെ ചലനത്തില്‍ മത്തേവുസാശാരി ഇടിവെട്ടിന്റെ ചുണ്ടു വായിച്ചു: ”എഴുന്നേല്ക്ക്.”
”കര്‍ത്താവേ,” അപ്പന്‍ പറഞ്ഞു: ”നിന്റെ മദ്ധ്യസ്ഥതയില്‍ എന്റെ അരയില്‍ വീണ കനലിന് കടപ്പാട്.” മത്തേവുസാശാരി മറ്റില്‍ഡയെ വിളിച്ചുണര്‍ത്തി: ”കുറച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ ഉണ്ടായി.”

The Author

Reviews

There are no reviews yet.

Add a review