Book KRISHIYUM MANNUM
Book KRISHIYUM MANNUM

കൃഷിയും മണ്ണും

300.00 240.00 20% off

In stock

Author: MOLY JOSEPH MAMBILLY Categories: , Language:   Malayalam
Publisher: Mathrubhumi
Specifications
About the Book

കാര്‍ഷിക പഴഞ്ചൊല്ലുകളും വാമൊഴി സംസ്‌കാരവും

വിഷുപ്പക്ഷിയുടെ പാട്ടു കേട്ട് ഉണരുന്ന കർഷകനെപ്പോലെ ഈ ഗ്രന്ഥം നമ്മെ ഉണർത്തുന്നു. ‘വിത്തും കൈക്കോട്ടും’ എന്ന അക്ഷരങ്ങളാണ് വിശിഷ്ടമായ ആ നിരക്ഷര മന്ദ്രഗാനത്തിൽ കർഷകൻ ഉച്ചരിക്കപ്പെട്ടതായിക്കേട്ടത്. താൻ വിയർപ്പൊഴുക്കി അന്യർക്ക് ഉണ്ണാൻ വേണ്ടത് ഉത്പാദിപ്പിക്കുന്ന ഒരു കർഷകൻ, വായിച്ചുപഠിച്ചും അന്വേഷിച്ചറിഞ്ഞും തീസീസെഴുതി, വിദ്യയെന്ന മാനസികാഹാരം നേടാനെത്തുന്ന അർഥികൾക്ക് അറിവു നല്കുന്ന അധ്യാപകശ്രഷ്ഠനെക്കാൾ ഒരുതരത്തിലും താഴെയല്ല.
-എം. ലീലാവതി

കേരളീയ കാർഷികസ്വത്വത്തെ നവലോകത്തിനു പരിചയപ്പെടുത്തുന്ന ഒരു ഗവേഷണരീതിശാസ്ത്രംതന്നെ ഈ കൃതിയിൽ ഉപയോഗിച്ചിട്ടുണ്ട്, ശാസ്ത്രങ്ങൾ വരണ്ട ഭാഷയിൽ സാങ്കേതികമായി അവതരിപ്പിക്കുന്ന ശൈലിയിൽനിന്ന് വിട്ടുമാറി നറുമലയാളത്തിന്റെ ആത്മഭാഷയിൽ വായനക്കാരനെ ഗ്രാമജീവിതത്തിന്റെ വൈവിധ്യനിറങ്ങളിലേക്കും ഋതുക്കളിലേക്കും കാലങ്ങളിലേക്കും കൊണ്ടുപോകുന്ന തെളിമലയാളമാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത.
-ഡോ. സി.ആർ. രാജഗോപാലൻ

ചിരകാലമായി പ്രചരിച്ചുപോന്ന തനതു കൃഷിശാസ്ത്രവിജ്ഞാനത്തിന്റെയും നാട്ടറിവുകളുടെയും രത്നാകരം

The Author

Reviews

There are no reviews yet.

Add a review

You're viewing: KRISHIYUM MANNUM 300.00 240.00 20% off
Add to cart