കൂടും കൂട്ടും
₹320.00 ₹288.00
10% off
In stock
ഷൗക്കത്ത്
ചാവറയച്ചന്റെ
ഒരു നല്ല അപ്പന്റെ ചാവരുള്‍
എന്ന കത്തിന് ഒരാസ്വാദനം.
സമൂഹം, കുടുംബം, മക്കള്‍ എന്നീ വിഷയങ്ങളിലേക്ക് വെളിച്ചം വീശുന്ന ഉള്‍ക്കാഴ്ചകള്‍.
ഏതാണ്ട് ഒന്നര ശതാബ്ദത്തിനുമുമ്പ് എഴുതിയതാണെങ്കിലും വര്‍ത്തമാനകാലത്തോടു ചേര്‍ത്ത് അനുപാതപ്പെടുത്താനാകുന്ന കരുതലുകളുള്ള കൃതിയാണ് ഒരു നല്ല അപ്പന്റെ ചാവരുള്‍. കാലം മാറിയാലും തലമുറകള്‍ മാറിമാറി വന്നാലും സഹജരെക്കുറിച്ചുള്ള കരുതലിലെ ഊഷ്മളതയ്ക്കും അവരോടുള്ള ഹൃദയഭാവങ്ങള്‍ക്കും അവയെ നയിക്കുന്ന സദ്ധാരണകള്‍ക്കും മാറ്റമുണ്ടാകുന്നില്ലല്ലോ. ജീവിതംകൊണ്ടും ധ്യാനംകൊണ്ടും ഉള്‍ത്തെളിവുകൊണ്ടും വെളിപാടുപോലെ ആത്മാവിലേറ്റിയ കരുതല്‍ ചിന്തകള്‍ അക്ഷരങ്ങളായി പകര്‍ത്തി പകുത്തു നല്‍കുകയായിരുന്നു ചാവറപിതാവ് ഈ കത്തിലൂടെ.
കുടുംബങ്ങള്‍ക്കുള്ള ചട്ടം, തലമുറകള്‍ക്കുള്ള ചട്ടമായി കണ്ടുതന്നെയായിരുന്നു വിഭാവനം. അതില്‍ കരുതലുള്ള ഒരു നല്ല അപ്പന്റെ ഹൃല്‍സ്പന്ദം നേരായി ഉള്‍ചേര്‍ന്നുമിരിക്കുന്നു. അറിവിന്റെയും അനുഭവത്തിന്റെയും ധ്യാനനിറവില്‍ നിന്നുമാണ് നിര്‍ദ്ദേശങ്ങള്‍. അതിന്റെ വ്യാപ്തിയും പ്രാപ്തിയും പ്രസക്തിയും കരുതലിലെ സാന്ത്വനവീര്‍പ്പും കാലാതിര്‍ത്തിയോളം കടന്നുചെല്ലുന്നത് അതുള്‍പ്പേറുന്ന കളങ്കമില്ലാത്ത സ്‌നേഹത്തിന്റെയും സദ്ചിന്തകളുടെയും അനന്യദീപ്തിയാലാണ്. വാക്കുകള്‍ വെറും വാക്കുകളായല്ല, അര്‍ത്ഥഗരിമകൊണ്ട് ആശയങ്ങളായും ധ്യാനവിചാരങ്ങളായും സംവദിക്കുന്നതുകൊണ്ടാണ് ഇതു സാദ്ധ്യമാകുന്നതും.
-ജോണ്‍പോള്‍