Mathrubhumi Books

Availability: In Stock

കാവേരിയോടൊപ്പം എൻ്റെ യാത്രകൾ

650.00 552.00 15% off

Add to wishlist
Author: JOHNNY O.K Category: Language:   MALAYALAM
ISBN 13: 9789359628691 Edition: 4 Publisher: Mathrubhumi
Pages: 583
The Author

മാധ്യമപ്രവര്‍ത്തകന്‍, ചലച്ചിത്രനിരൂപകന്‍, ഡോക്യുമെന്ററി സംവിധായകന്‍. ചില മലയാള പത്രങ്ങളുടെ ലേഖകനായും ബാംഗ്ലൂരില്‍നിന്നു പ്രസിദ്ധീകരിച്ചിരുന്ന മലയാളത്തിലെ ആദ്യത്തെ കാര്‍ഷികപരിസ്ഥിതി മാസികയുടെ എഡിറ്ററായും ജോലിചെയ്തു. ആദ്യചിത്രമായ ഭദ ട്രാപ്ഡ്’ (നിര്‍മാണം: കെ. ജയചന്ദ്രന്‍, 1995) ഏറ്റവും മികച്ച നരവംശശാസ്ത്രചിത്രത്തിനുള്ള രാഷ്ട്രപതിയുടെ ബഹുമതിക്കര്‍ഹമായി. രണ്ടാമത്തെ ചിത്രം ഭസൈലന്റ് സ്‌ക്രീംസ്: എ വില്ലേജ് ക്രോണിക്കിള്‍’ (നിര്‍മാണം: ജോസ് സെബാസ്റ്റ്യന്‍) സാമൂഹികപ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന ഏറ്റവും മികച്ച ചിത്രത്തിനുള്ള 1997 ലെ രാഷ്ട്രപതിയുടെ അവാര്‍ഡും, മികച്ച ഡോക്യുമെന്ററി സിനിമയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡും നേടി. ദൂരദര്‍ശന്റെ ദേശീയ ശൃംഖലയ്ക്കുവേണ്ടി ഭപോര്‍ട്രേറ്റ് ഓഫ് സി.കെ.ജാനു’ എന്നൊരു ജീവചരിത്ര ഡോക്യുമെന്ററിയും, കേരള സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പിനുവേണ്ടി വയനാടിന്റെ ചരിത്രത്തെക്കുറിച്ചൊരു ഹ്രസ്വരേഖാ ചലച്ചിത്രവും, കൈരളി ടിവിക്കു വേണ്ടി ഭഅയല്‍ക്കാഴ്ചകള്‍’ എന്നൊരു ട്രാവല്‍ ഡോക്യുമെന്ററി പരമ്പരയും സംവിധാനം ചെയ്തു. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയിലും (ബോംബെ, 1995), ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ആന്റ് ഡോക്യുമെന്ററി ഫെസ്റ്റിവലിലും (ബോംബെ 1996), നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയിലും (ഡല്‍ഹി, 1995) ‘ട്രാപ്ഡ്’ പ്രദര്‍ശിപ്പിച്ചു. Encotnros Internacionais de Cinema (Portugal, 1996), Soureh Film and Video Festival (Isfehan, Iran, 1996), Leipzig International Film Festival (Germany,1996) എന്നിവയാണ് ഡോക്യുമെന്ററിച്ചിത്രങ്ങള്‍ പങ്കെടുത്ത പ്രധാനപ്പെട്ട വിദേശമേളകള്‍. ഭമാധ്യമവൃത്താന്ത’മാണ് (പൂര്‍ണ പബ്ലിക്കേഷന്‍സ്) മറ്റൊരു കൃതി. സിനിമയുടെ വര്‍ത്തമാനം (പാപ്പിയോണ്‍) എന്ന കൃതിക്ക് 2001ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പ്രത്യേക സംസ്ഥാന പുരസ്‌കാരം ലഭിച്ചു.

Description

പുഴ ഒരേ സമയം ഉല്‍പ്പത്തിയിലും പ്രവാഹത്തിലും പതനത്തിലും കാണുന്ന ഹെര്‍മ്മന്‍ ഹെസ്സിന്റെ ‘സിദ്ധാര്‍ഥ’യിലെ ജന്മദര്‍ശനത്തിന്റെയും ഏകാന്തത ഒരു പുഴയാണെന്ന റില്‍കെയുടെ ധ്യാനക്കാഴ്ചയുടെയും ബ്രസീലിയന്‍ നോവലിസ്റ്റ് ജോവോ ഗ്വിമാരെസ് റോസയുടെ കഥയില്‍ വ്യക്തിതലത്തില്‍ അന്യത്വവും അതീതവിതാനത്തില്‍ യോഗാനുഭൂതിയുമാവുന്ന നദിയുടെ മൂന്നാംകര സ്വപ്നത്തിന്റെയും, ഇന്ത്യന്‍ നദികളുടെ ജീവചരിത്രം കാണുന്ന കാകാ കലേല്‍ക്കറുടെ ‘ജീവനലീല’യുടെയും ഗണത്തില്‍പ്പെടുന്ന പ്രകൃതിദീപ്തിയും ഗഹനസാധനയുമു് ജോണിയുടെ ഈ വിശിഷ്ടകൃതിയില്‍ ഉടനീളം. നദിയുടെ മൗനഗതിക്ക് ജോണി സ്വരഗതി നല്‍കുന്നു. അന്ധഗതിക്ക് പൊരുള്‍ഗതിയും. ഇത് മലയാളത്തിലെ ഏറ്റവും ആഴമുള്ള ജലഗീതം. ഓരോ തുള്ളിയിലും ചരിത്രത്തിന്റെ വലിയ ജലപാതത്തിന്റെ മുഴക്കമുള്ളത്. സമയമഹാനദിയുടെ വലിയ ഒഴുക്കിന്റെ വലിയ വായനയാണ് കാവേരിയോടൊപ്പമുള്ള ഒ.കെ. ജോണിയുടെ ഈ അപൂര്‍വ്വസഞ്ചാരം. ജീവരാശിയെ ഭൂമിയില്‍ ആഴത്തില്‍ അന്വയിക്കുന്ന ജലഭൂതത്തിന് ജോണിയര്‍പ്പിക്കുന്ന ജ്ഞാനാര്‍ച്ചന.
-കെ.ജി.എസ്.

Book_KAVERIYODOPPAM ENTE YATHRAKAL
You're viewing: KAVERIYODOPPAM ENTE YATHRAKAL 650.00 552.00 15% off
Add to cart
Shopping cart close