Mathrubhumi Books

Availability: In Stock

അപഹരിക്കപ്പെട്ട സ്വപ്‌നങ്ങള്‍

310.00 263.00 15% off

Author: JOHNNY O.K Category: Language:   MALAYALAM
ISBN 13: 9789349855878 Edition: 1 Publisher: Mathrubhumi
Pages: 256
The Author

മാധ്യമപ്രവര്‍ത്തകന്‍, ചലച്ചിത്രനിരൂപകന്‍, ഡോക്യുമെന്ററി സംവിധായകന്‍. ചില മലയാള പത്രങ്ങളുടെ ലേഖകനായും ബാംഗ്ലൂരില്‍നിന്നു പ്രസിദ്ധീകരിച്ചിരുന്ന മലയാളത്തിലെ ആദ്യത്തെ കാര്‍ഷികപരിസ്ഥിതി മാസികയുടെ എഡിറ്ററായും ജോലിചെയ്തു. ആദ്യചിത്രമായ ഭദ ട്രാപ്ഡ്’ (നിര്‍മാണം: കെ. ജയചന്ദ്രന്‍, 1995) ഏറ്റവും മികച്ച നരവംശശാസ്ത്രചിത്രത്തിനുള്ള രാഷ്ട്രപതിയുടെ ബഹുമതിക്കര്‍ഹമായി. രണ്ടാമത്തെ ചിത്രം ഭസൈലന്റ് സ്‌ക്രീംസ്: എ വില്ലേജ് ക്രോണിക്കിള്‍’ (നിര്‍മാണം: ജോസ് സെബാസ്റ്റ്യന്‍) സാമൂഹികപ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന ഏറ്റവും മികച്ച ചിത്രത്തിനുള്ള 1997 ലെ രാഷ്ട്രപതിയുടെ അവാര്‍ഡും, മികച്ച ഡോക്യുമെന്ററി സിനിമയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡും നേടി. ദൂരദര്‍ശന്റെ ദേശീയ ശൃംഖലയ്ക്കുവേണ്ടി ഭപോര്‍ട്രേറ്റ് ഓഫ് സി.കെ.ജാനു’ എന്നൊരു ജീവചരിത്ര ഡോക്യുമെന്ററിയും, കേരള സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പിനുവേണ്ടി വയനാടിന്റെ ചരിത്രത്തെക്കുറിച്ചൊരു ഹ്രസ്വരേഖാ ചലച്ചിത്രവും, കൈരളി ടിവിക്കു വേണ്ടി ഭഅയല്‍ക്കാഴ്ചകള്‍’ എന്നൊരു ട്രാവല്‍ ഡോക്യുമെന്ററി പരമ്പരയും സംവിധാനം ചെയ്തു. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയിലും (ബോംബെ, 1995), ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ആന്റ് ഡോക്യുമെന്ററി ഫെസ്റ്റിവലിലും (ബോംബെ 1996), നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയിലും (ഡല്‍ഹി, 1995) ‘ട്രാപ്ഡ്’ പ്രദര്‍ശിപ്പിച്ചു. Encotnros Internacionais de Cinema (Portugal, 1996), Soureh Film and Video Festival (Isfehan, Iran, 1996), Leipzig International Film Festival (Germany,1996) എന്നിവയാണ് ഡോക്യുമെന്ററിച്ചിത്രങ്ങള്‍ പങ്കെടുത്ത പ്രധാനപ്പെട്ട വിദേശമേളകള്‍. ഭമാധ്യമവൃത്താന്ത’മാണ് (പൂര്‍ണ പബ്ലിക്കേഷന്‍സ്) മറ്റൊരു കൃതി. സിനിമയുടെ വര്‍ത്തമാനം (പാപ്പിയോണ്‍) എന്ന കൃതിക്ക് 2001ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പ്രത്യേക സംസ്ഥാന പുരസ്‌കാരം ലഭിച്ചു.

Description

ചരിത്രാനുഭൂതികളും ചലച്ചിത്രാനുഭവങ്ങളും അസാധാരണമാംവിധം സമന്വയിക്കുന്ന ഒരു പുസ്തകമാണിത്. ഇരുവിഷയങ്ങളിലും ഗ്രന്ഥകാരനുള്ള ആഴമേറിയ താത്പര്യം, അല്ല പ്രണയം, ഇതിലെ ഓരോ താളിലും സ്പന്ദിക്കുന്നു. കടലാസിന്റെ വെള്ളയ്ക്കുള്ളില്‍, വായിക്കാനും എടുത്തുവെക്കാനുമുള്ള കാതല്‍ കണ്ട് നാം വിസ്മയിക്കുന്നു.
– സുഭാഷ് ചന്ദ്രന്‍

ചരിത്രാവശിഷ്ടങ്ങളിലും സാംസ്‌കാരിക നിര്‍മ്മിതികളിലും ഘനീഭൂതമായ  ഭൂതകാലത്തെ കണ്ടെടുക്കുകയും വര്‍ത്തമാനത്തിലേക്ക് വീണ്ടെടുക്കുകയും ചെയ്യുന്ന പഠനങ്ങള്‍. ജീവിതത്തെ സാര്‍ത്ഥകമാക്കുവാന്‍ സല്ലേഖനാമൃത്യു വരിച്ച ജൈനമുനിമാരും ചന്ദ്രഗുപ്തമൗര്യനും രാമാനുജാചാര്യനും ടിപ്പുസുല്‍ത്താനും മുതല്‍ മഹാചലച്ചിത്രകാരന്‍ ഋത്വിക് ഘട്ടക്കും ഇച്ഛാമൃത്യു വരിക്കാനൊരുങ്ങുന്ന പ്രസന്നമതി മാതാജിയും വരെയുള്ള മനുഷ്യരുടെ ആന്തരികലോകങ്ങള്‍ ആവിഷ്‌കരിക്കുന്ന ലേഖനങ്ങള്‍.

ഒ.കെ. ജോണിയുടെ ലേഖനസമാഹാരം

Book_APAHARIKKAPPETTA SWAPNANGAL
You're viewing: APAHARIKKAPPETTA SWAPNANGAL 310.00 263.00 15% off
Add to cart
Shopping cart close