കലാവിമര്‍ശം - മാര്‍ക്‌സിസ്റ്റ് മാനദണ്ഡം
₹630.00 ₹567.00
10% off
Out of stock
Get an alert when the product is in stock:
ചിന്ത രവി എഡിറ്റ് ചെയ്ത മാര്‍ക്‌സിസ്റ്റ് സൗന്ദര്യശാസ്ത്രഗ്രന്ഥം ഇരുപത്തഞ്ചു വര്‍ഷത്തിനുശേഷം
‘കലാവിമർശം: മാർക്സിസ്റ്റ് മാനദണ്ഡം ആദ്യമായി പ്രസിദ്ധീകരിച്ചതിനു ശേഷം രണ്ടര ദശകം കഴിഞ്ഞിരിക്കുന്നു. ശാസ്ത്രസാങ്കേതികരംഗത്തിലും കലയിലും രാഷ്ട്രീയത്തിലും ലോകം കീഴ്മേൽ മറിഞ്ഞിരിക്കുന്നു. ഭൂമിശാസ്ത്രപരമായി ഇടതുലോകം അന്നത്തെക്കാൾ വല്ലാതെ ചുരുങ്ങിയിരിക്കുന്നു. ഈ മാറ്റങ്ങളുടെ എല്ലാം നടുവിൽ രവീന്ദ്രൻ സമ്പാദകനായി പ്രസിദ്ധീകരിച്ച കലാവിമർശം: മാർക്സിസ്റ്റ് മാനദണ്ഡത്തിലെ ലേഖനങ്ങളിലൂടെ അന്തർവാഹിനിയായി ഒഴുകുന്ന മാർക്സിസ്റ്റ് ചിന്ത; പുസ്തകത്തിന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കാലികപ്രാധാന്യം നൽകുന്നു.’
അവതാരികയിൽ എൻ എസ് മാധവൻ
1946 ആഗസ്തില്‍ കോഴിക്കോട്ട് ജനിച്ചു. അച്ഛന്‍ കൃഷ്ണന്‍. അമ്മ ലക്ഷ്മി. കോഴിക്കോട്ടും ബോംബെയിലുമായി വിദ്യാഭ്യാസം. ചിന്ത, കലാകൗമുദി വാരികകളില്‍ ഏതാനും വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ ആദിവാസി മേഖലകളിലും ഗ്രാമങ്ങളിലും വിദേശങ്ങളിലും വ്യാപകമായി സഞ്ചരിച്ചു. അകലങ്ങളിലെ മനുഷ്യര്‍, ബുദ്ധപഥം, സ്വിസ്സ് സ്‌കെച്ചുകള്‍, കാടിനെ നോക്കുമ്പോള്‍ ഇലകളെ കാണുന്നത്, സിനിമ സമൂഹം പ്രത്യയശാസ്ത്രം (മാതൃഭൂമി ബുക്‌സ്), അന്റോണിയോ ഗ്രാംഷി, സിനിമയുടെ രാഷ്ട്രീയം, കലാവിമര്‍ശംമാര്‍ക്‌സിസ്റ്റ് മാനദണ്ഡം (എഡിറ്റര്‍) എന്നിവ പ്രധാന കൃതികള്‍. ഹരിജന്‍ (തെലുഗു), ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍, ഒരേ തൂവല്‍പ്പക്ഷികള്‍ എന്നീ കഥാചിത്രങ്ങളും ഒട്ടേറെ ഡോക്യുമെന്ററി ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു. ഏഷ്യാനെറ്റ് ടെലിവിഷന്‍ ചാനലിനുവേണ്ടി എന്റെ കേരളം എന്ന ശീര്‍ഷകത്തില്‍ ഒരു യാത്രാവിവരണ ദീര്‍ഘപരമ്പര നിര്‍മിച്ചവതരി പ്പിച്ചു. ഒരേ തൂവല്‍പ്പക്ഷികള്‍ക്ക് ഏറ്റവും മികച്ച ചിത്രത്തിനുള്ളതടക്കം മൂന്നു സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു. ജി.അരവിന്ദന്റെ ജീവിതത്തെയും രചനകളെയും പരാമര്‍ശിച്ച് രചിച്ച മൗനം സൗമനസ്യം എന്ന ലഘുചിത്രത്തിന് രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിച്ചു. കലാസാംസ്‌കാരിക വിഷയങ്ങളെക്കുറിച്ച് ആനുകാലികങ്ങളില്‍ എഴുതുകയും ടെലിവിഷന്‍ ചാനലുകള്‍ക്ക് പരിപാടികള്‍ രചിക്കുകയും ചെയ്യുന്നു. ഭാര്യ: എന്‍.ചന്ദ്രിക. മകന്‍: തഥാഗതന്‍. വിലാസം: കപിലവസ്തു, പോട്ടോര്‍ പി.ഒ, തിരൂര്‍, മുളങ്കുന്നത്തുകാവ്, തൃശ്ശൂര്‍ . 2011 ജൂലൈ 4-ന് നിര്യാതനായി.