കാരി: ഒരു ദളിത് ദൈവത്തിന്റെ ജീവിതരേഖ
₹120.00 ₹96.00 20% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: Mathrubhumi
Specifications
About the Book
താഹ മാടായി
കേരളത്തിലെ ഏറ്റവും വലിയ അനുഷ്ഠാനകലയുടെ നീഗൂഢ സൗന്ദര്യത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന ഒരു ദുരന്ത്രപ്രണയകഥയാണ് കാരി. തീപ്പന്തങ്ങളുടെ വെളിച്ചത്തിൽ, അലറിപ്പെയ്യുന്ന കർക്കടകത്തിന്റെ ഇടവേളകളിൽ, പുലിമറഞ്ഞ ഗുരുനാഥൻ എന്ന പേരിൽ ഉത്തരകേരളത്തിൽ കെട്ടിയാടാറുള്ള, കേരളത്തിന്റെ സാമൂഹികഘടനയിൽ വലിയ മാറ്റങ്ങൾക്ക് തുണയായി നിന്ന പുലയദൈവങ്ങളിലൊന്നായ കാരിയുടെ ജീവിതകഥ. മേലാളർ കൈയടക്കിവെച്ച അറിവിന്റെയും അധികാരത്തിന്റെയും വിമോചിത മേഖലകൾ മെയ്ക്കരുത്താലും മനക്കരുത്താലും കീഴടക്കുന്നെങ്കിലും എല്ലാ വിമോചനചരിത്രാന്വേഷണങ്ങളുടെയും പര്യവസാനംപോലെ ഒരു ബലിയിലൊതുങ്ങുന്നു കാരിയുടെയും ജീവിതം.
കഥയിൽനിന്ന് ചരിത്രവും ചരിത്രത്തിൽനിന്ന് പുരാവൃത്തവും അടർത്തിമാറ്റാനാവാത്ത ഒരു നൊവെല്ല, ഒപ്പം തെയ്യം പഠനങ്ങളും.