₹350.00 ₹315.00
10% off
In stock
ഡോ.ഒ.എസ്. രാജേന്ദ്രന്
ജീവനേക്കാള്‍ വിലയുള്ള സൗഹൃദങ്ങളുടെ കഥയാണ് ‘ജൂലി’. നിരാശയും ദൗര്‍ഭാഗ്യങ്ങളും സങ്കടങ്ങളും കറുത്ത നിഴല്‍ പോലെ പിന്തുടരുമ്പോഴും അടിപതറാത്ത മനസ്സുമായി, നിറഞ്ഞ പ്രതീക്ഷയോടെ ജീവിതത്തെ നേരിടുന്ന ജൂലി എന്ന സുന്ദരി. ജ്വലിക്കുന്ന സൗന്ദര്യത്തോടൊപ്പം തികഞ്ഞ നിശ്ചയദാര്‍ഢ്യവും വിട്ടുവീഴ്ചയില്ലാത്ത സത്യസന്ധതയും ഒരുപിടി നല്ല സൗഹൃദങ്ങളുമാണ് ജീവിതയാത്രയില്‍ അവള്‍ക്ക് കൂട്ടാവുന്നത്. ‘പാത്തുമ്മേടെ ചിരി’ എന്ന ചെറുകഥാസമാഹാരത്തിനുശേഷം പുറത്തിറങ്ങുന്ന, ഭാവിയെ ശുഭാപ്തി വിശ്വാസത്തോടെ നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്ന, കലാകൈരളി-പ്രേംനസീര്‍ സാഹിത്യ പുരസ്കാര ജേതാവ് കൂടിയായ ഡോ.ഒ.എസ്. രാജേന്ദ്രന്റെ ലളിതമനോഹരമായ നോവല്‍.