Book JEEVITHACHINTHAKAL
Book JEEVITHACHINTHAKAL

ജീവിതചിന്തകള്‍

220.00 176.00 20% off

In stock

Author: Kesavamenon K.p Category: Language:   Malayalam
Edition: 22 Publisher: Mathrubhumi
Specifications Pages: 159
About the Book

കെ.പി. കേശവമേനോന്‍

ജീവിതത്തെ മാറ്റിത്തീര്‍ക്കുന്ന മൗലിക ചിന്തകള്‍

ജീവിതത്തിന്റെ വ്യതിരിക്തതകളെക്കുറിച്ച് കെ.പി. കേശവമേനോന്‍ എന്ന ക്രാന്തദര്‍ശിയുടെ കാഴ്ചപ്പാടുകളാണ് ഈ ലേഖനസമാഹാരത്തില്‍. വ്യക്തിജീവിതത്തില്‍ നിഴല്‍വീഴ്ത്തുന്ന പ്രതിസന്ധികളുടെ ഇരുട്ടിനെ ആത്മവിശ്വാസത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വെളിച്ചവുമായി നേരിടാനാണ് ഗ്രന്ഥകര്‍ത്താവ് ഉദ്‌ബോധിപ്പിക്കുന്നത്.
മാതൃഭൂമി സ്ഥാപക പത്രാധിപര്‍കൂടിയായ കെ.പി. കേശവമേനോന്റെ ജീവിതചിന്തകളുടെ പുതിയ പതിപ്പാണിത്.

 

The Author

മാതൃഭൂമിയുടെ സ്ഥാപക പത്രാധിപര്‍, സ്വാതന്ത്ര്യസമരസേനാനി. 1886ല്‍ പാലക്കാട്ട് ജനിച്ചു. സിലോണ്‍ ഹൈക്കമ്മീഷണര്‍, ഐക്യകേരള കമ്മിറ്റിയുടെ പ്രസിഡണ്ട്, കേരള സാഹിത്യ അക്കാദമി വര്‍ക്കിങ് പ്രസിഡണ്ട്, മലബാര്‍ ജില്ലാ കോണ്‍ഗ്രസിന്റെ ആദ്യത്തെ സെക്രട്ടറി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ കാലം, നാം മുന്നോട്ട്, ദാനഭൂമി, യേശുദേവന്‍, നവഭാരതശില്‍പികള്‍, ജീവിതചിന്തകള്‍, സായാഹ്നചിന്തകള്‍, ബിലാത്തിവിശേഷം, രാഷ്ട്രപിതാവ് തുടങ്ങിയ കൃതികള്‍ പ്രസിദ്ധീകരിച്ചു. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റ്, കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ ഫെലോഷിപ്പ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, പത്മഭൂഷണ്‍, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഇവ ലഭിച്ചിട്ടുണ്ട്. 1978ല്‍ അന്തരിച്ചു.

Reviews

There are no reviews yet.

Add a review

You're viewing: JEEVITHACHINTHAKAL 220.00 176.00 20% off
Add to cart