ജനാഫ്രസ്സ്: ഒരു കൊടിയ കാമുകന്
₹160.00 ₹136.00
15% off
In stock
The product is already in the wishlist!
Browse Wishlist
₹160.00 ₹136.00
15% off
In stock
അവന്റെ പ്രേമത്തിന്റെ ലഹരിയിൽ വീഞ്ഞുണ്ടവരെപ്പോലെ അവർ മദോന്മത്തരായി. ഉന്മാദിനികളെപ്പോലെ മുടി പിച്ചിവലിച്ചു.
അവനായിരുന്നു അവർക്കെല്ലാം. സ്വർഗവും സ്നേഹവും നരകവും നാശവുമൊക്കെ. കാമുകിമാരെ തന്റെ നെഞ്ചിന്റെ ചൂടുള്ള മിടിപ്പിൽ മാത്രം സൂക്ഷിക്കുന്ന ജനാഫ്രസ്സ്. ജനാഫ്രസ്സ് എന്ന ഭയങ്കരനായ കാമുകൻ…
മൃത്യുവിന്റെ ദേശത്ത് 200 വർഷം ജീവിച്ച, ഏതു പെണ്ണിനെയും കാമിപ്പിക്കുന്ന അതീവസുന്ദരനും പ്രേമമാന്തികനുമായ, കൊടിയ പ്രേമത്തിന്റെ നേരങ്ങളിൽ ഇളം യുവാവായി മറിമായം നടത്തുന്ന ജനാഫ്രസ്സിന്റെ കഥ. മൂർധന്യമുഹൂർത്തങ്ങളിൽ രക്തമൂറ്റിക്കുടിച്ച് രതിയുടെ പരമാനന്ദത്തിലേറ്റുന്ന പ്രേതകാമുകസങ്കല്പമായും സ്വപ്നസംഗമങ്ങളിലൂടെ ഓജസ്സപ്പാടെ ചോർത്തിയെടുത്ത് പകരം സ്വർഗീയലഹരി നിറയ്ക്കുന്ന ഗന്ധർവകാമുകനായും മറ്റും കൗമാരമനസ്സുകളിലേക്ക് വെളുവെളുത്ത കുഞ്ചിരോമക്കുതിരമേൽ പറന്നെത്തുന്ന ജനാഫ്രസ്സ്… മരണത്തോളമെത്തുന്ന നിത്യവിശുദ്ധമായ ഉടൽ പ്രേമത്തിന്റെ ആൾരൂപമായ ജനാഫ്രസ്സ് …
ഇന്ദുമേനോന്റെ ഏറ്റവും പുതിയ നോവൽ