ഇസ്ലാമിക രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു
₹130.00 ₹110.00
15% off
Out of stock
മതേതരജനാധിപത്യത്തെ മതരാഷ്ട്രവാദംകൊണ്ടു നേരിടുന്ന ശിഥിലശക്തികളെ സൂക്ഷ്മമായി അപഗ്രഥിക്കുന്ന ഗ്രന്ഥം. മതവും രാഷ്ട്രീയവും ഒറ്റയ്ക്കും ഇഴചേര്‍ന്നുംകൊണ്ടു നിര്‍മിക്കുന്ന ഫാസിസ്റ്റ് മുഖത്തെ പ്രബന്ധങ്ങളിലും പ്രസംഗങ്ങളിലും എതിര്‍ത്തുപോരുന്ന എം.എന്‍. കാരശ്ശേരിയുടെ ഈ ലേഖനസമാഹാരം സമകാലികസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമാണ്. ജനാധിപത്യബോധമുള്ള ഒരു പൗരന്റെ ജാഗ്രത്തായ മനസ്സിന്റെ ചിന്തകളും നിരീക്ഷണങ്ങളും. പൗരബോധമുള്ള ഏതൊരു വായനക്കാരനും സ്വന്തമാക്കേണ്ട ഒരു ഗ്രന്ഥം.
മുസ്ലിം രാഷ്ട്രീയവും ഇസ്ലാമികരാഷ്ട്രീയവും
മൗദൂദിയും മതേതരത്വവും
ഇ.എം.എസ്സും ശരീഅത്തും
സിമി: നിരോധനത്തിന്റെ നേട്ടം
‘രാമരാജ്യ’ത്തിലെ ഹുസൈന്
എന്‍.ഡി.എഫ്: ഭീതിയുടെ ഊര്‍ജം
തീവ്രവാദവുമായി സഹശയനം
സോളിഡാരിറ്റിയോട് ഇതുകൂടി ചോദിക്കണ്ടേ?
തീവ്രവാദത്തിന്റെ നാള്‍വഴികള്‍
എന്നീ ലേഖനങ്ങള്‍ .
മൂന്നാം പതിപ്പ്.
മുഴുവന്‍ പേര്: മുഹ്യുദ്ദീന്‍ നടുക്കണ്ടിയില്‍. 1951-ല്‍ കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയില്‍ ജനിച്ചു. പിതാവ്: എന്‍.സി. മുഹമ്മദ് ഹാജി. മാതാവ്: കെ.സി. ആയിശക്കുട്ടി. മലയാളത്തില്‍ എം.എ, എം.ഫില്‍, പിഎച്ച്.ഡി. ബിരുദങ്ങള്‍. 1976-78 കാലത്ത് കോഴിക്കോട്ട് മാതൃഭൂമിയില്‍ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. 1986 മുതല്‍ കാലിക്കറ്റ് സര്‍വകലാശാലാ മലയാളവിഭാഗത്തില്‍. വിശകലനം, മക്കയിലേക്കുള്ള പാത, തിരുവരുള്‍, കാഴ്ചവട്ടം, ഒന്നിന്റെ ദര്‍ശനം, ആലോചന, ആരും കൊളുത്താത്ത വിളക്ക്, മാരാരുടെ കുരുക്ഷേത്രം, ചേകനൂരിന്റെ രക്തം, തെളിമലയാളം, വര്‍ഗീയതയ്ക്കെതിരെ ഒരു പുസ്തകം, വൈക്കം മുഹമ്മദ് ബഷീര്‍, വിവേകം പാകം ചെയ്യുന്നത് ഏത് അടുപ്പിലാണ്?, ഉമ്മമാര്‍ക്കുവേണ്ടി ഒരു സങ്കടഹരജി, കുഞ്ഞുണ്ണി- ലോകവും കോലവും എന്നിവ പ്രധാന പുസ്തകങ്ങള്‍. Email: mn.karassery@gmail.com