Add a review
You must be logged in to post a review.
₹75.00 ₹60.00 20% off
Out of stock
മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥകളിലൊന്നാണ് ഇരകള്‍. ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്കും ആസ്വാദകര്‍ക്കും ഒരു നോവല്‍ പോലെ സുഗമമായി വായിക്കാന്‍ കഴിയുന്ന തിരക്കഥ. അഴിമതിയും അക്രമവും അധികാരമോഹവും വ്യഭിചാരവും അഗമ്യഗമനങ്ങളും നിസ്സഹായതയും വിഹ്വലതയും സംശയങ്ങളും കുടിപ്പകകളും കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു വലിയ രാഷ്ട്രത്തെ മധ്യതിരുവിതാംകൂറിലെ ഒരു സമ്പന്ന ക്രിസ്ത്യന്‍ കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് കെ.ജി. ജോര്‍ജ് ഈ തിരക്കഥയില്‍.
പ്രശസ്ത ചലച്ചിത്ര സംവിധായകന്‍. 1945ല്‍ തിരുവല്ലയില്‍ ജനിച്ചു. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും സംവിധാനത്തില്‍ ബിരുദമെടുത്തു. രാമു കാര്യാട്ടിനൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. ആദ്യചിത്രമായ സ്വപ്‌നാടനം കേരളസംസ്ഥാന സര്‍ക്കാറിന്റെ ബഹുമതിക്കര്‍ഹമായി. ലേഖയുടെ മരണം ഒരു ഫ്ലഷ് ബാക്ക്, പഞ്ചവടിപ്പാലം, ഉള്‍ക്കടല്‍, രാപ്പാടികളുടെ ഗാഥ, ഇരകള്‍, മറ്റൊരാള്‍, കോലങ്ങള്‍, മേള, ആദാമിന്റെ വാരിയെല്ല്, ഇലവങ്കോട് ദേശം, യവനിക എന്നിവ പ്രശസ്ത ചത്രങ്ങളാണ്. ഭാര്യ: സെല്‍മ ജോര്‍ജ്. വിലാസം: സ്‌പ്ലെന്‍ഡര്‍, കുന്നപ്പിള്ളി റോഡ്, വെന്നല, കൊച്ചി28.
You must be logged in to post a review.
Reviews
There are no reviews yet.