ഹിമാലയത്തിൽ ഒരു അവധൂതൻ
₹270.00 ₹229.00 15% off
In stock
ശാന്തിയുടെ അപാരതയിലേക്ക് എട്ടു പതിറ്റാണ്ടു മുൻപ് നടത്തിയ യാത്രാനുഭവം.
പോൾ ബ്രണ്ടൻ
1930- കളിൽ എഴുതപ്പെട്ട ഈ പുസ്തകം ഹിമാലയത്തിന്റെ ആത്മീയ ഔന്നത്യത്തിലേക്ക് നമ്മെ നയിക്കുന്നു. ഹിമാലയത്തിന്റെ പ്രകൃതി രമണീയതയ്ക്കും അപ്പുറം ഈ ആത്മീയാന്വേഷകൻ ആനന്ദം കണ്ടെത്തുന്നത് അവിടുത്തെ ആന്തരികമായ മൗനം ആത്മാവിന് നൽകുന്ന പുത്തനുണർവ്വിലാണ്. മനുഷ്യമഹത്ത്വം, ശാസ്ത്രഗതി, സംസ്കാരം, പരിസ്ഥിതി, സാഹിത്യാദി കലകൾ, രാഷ്ട്രമീമാംസ, ഭക്ഷ്യവിജ്ഞാനം, ചരിത്രം, തത്ത്വശാസ്ത്രം, ധർമ്മബോധം തുടങ്ങി മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സമസ്ത മേഖലകളും പോൾ ബ്രണ്ടൻ അന്വേഷണവിഷയമാക്കുന്നു. യാത്രയിൽ താൻ കണ്ടെത്തിയ ചരിത്രപരമായ സത്യങ്ങൾ തീക്ഷ്ണമായ ചിന്തയാലും, ജീവത്തായ വീക്ഷണത്താലും ശുദ്ധീകരിച്ച് നിശ്ചയദാർഢ്യത്തോടും ലക്ഷ്യത്തോടും കൂടി ലളിതമായി അവതരിപ്പിക്കുന്നു.
ഹിമാലയത്തിന്റെ അവർണനീയമായ മാസ്മരികത, അതുല്യമായ സൗന്ദര്യം, അതിശക്തമായ ആത്മീയതയുടെ കാന്തവലയം
അനുഭവിപ്പിക്കുന്ന പുസ്തകം.
വിവർത്തനം: എം. പി. സദാശിവൻ