ഇന്ത്യ എന്റെ പ്രണയ വിസ്മയം
₹380.00 ₹342.00 10% off
In stock
ഗോപിനാഥ് മുതുകാട്
രണ്ടായിരത്തിയൊന്ന് നവംബറിൽ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടത്തിയ പ്രൊപ്പല്ലർ എസ്കേപ്പ് എന്ന ഇന്ദ്രജാലപരിപാടി പരാജയപ്പെട്ടതിനെത്തുടർന്ന്, മാധ്യമങ്ങളിൽനിന്നും ആളുകളിൽനിന്നും തത്കാലം രക്ഷപ്പെടാൻവേണ്ടിയാണ് ഗോപിനാഥ് മുതുകാട് ആദ്യമായി രാജ്യതലസ്ഥാനമായ ഡൽഹിക്ക് ട്രെയിൻ കയറുന്നത്. ആ യാത്ര നൽകിയ അനുഭവങ്ങളുടെയും സൗഹൃദങ്ങളുടെയും തുടർച്ചയായി ദേശീയോദ്ഗ്രഥന സന്ദേശങ്ങളുമായി നാലു ഭാരതയാത്രകൾ മുതുകാട് നടത്തി. വിസ്മയഭാരതയാത്ര, ഗാന്ധിമന്ത്ര, വിസ്‌മയസ്വരാജ്, മിഷൻ ഇന്ത്യ എന്നിവയായിരുന്നു ആ യാത്രകൾ. ഓരോ യാത്രയിലൂടെയും മുതുകാട് അറിഞ്ഞ ഇന്ത്യ എന്ന വിസ്മയരാജ്യത്തെക്കുറിച്ചുള്ള ഓർമ്മകളാണ് ഈ പുസ്തകം. ഈ പുസ്തകത്തിൽ ഗാന്ധിയും ടാഗോറും എ പി ജെ അബ്ദുൽ കലാമും ഉൾപ്പെടെ ഇന്ത്യയെ അറിഞ്ഞ മഹത് ജീവിതങ്ങളുണ്ട്. വെള്ളത്തിനും വിദ്യാഭ്യാസത്തിനും ബുദ്ധിമുട്ടുന്ന ഗ്രാമീണ ഇന്ത്യയുണ്ട്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് തളരാതെ സഞ്ചരിച്ച മുതുകാട് എന്ന കലാകാരന്റെ പ്രചോദനാത്മക ജീവിതമുണ്ട്.