Add a review
You must be logged in to post a review.
₹50.00 ₹40.00 20% off
In stock
മാതൃഭൂമി ദിനപത്രത്തിലെ ചിരിമരുന്നില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഇതിലെ തമാശകള്‍ ഇപ്പോള്‍ ഫണ്‍ മസാല എന്നപേരില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെടുകയാണ്. സിനിമയുടെ അണിയറയില്‍മാത്രം പറഞ്ഞുകേള്‍ക്കാറുള്ള ഇത്തരം തമാശകള്‍ സമാഹരിക്കാനുള്ള ഈ ശ്രമം അഭിനന്ദനം അര്‍ഹിക്കുന്നു.
കൊന്നാലും ചിരിക്കില്ലെന്ന് വാശിപിടിക്കുന്നവര്‍ക്ക് വേണ്ടിയല്ല, ചിരിച്ചുചിരിച്ച് ചാവാനും മടിയില്ലാത്തവര്‍ക്കുവേണ്ടിയുള്ളതാണ് ഫണ്‍ മസാല എന്ന ഈ പുസ്തകം. ചിരിക്കണമെന്ന് എപ്പോള്‍ തോന്നുന്നുവോ അപ്പോള്‍ ഈ പുസ്തകത്തിന്റെ താളുകള്‍ മറിക്കുക. ചിരിയുടെ പൊടിപൂരത്തിനുവേണ്ട വെടിമരുന്ന് ഇതിലുണ്ട്. -ഇന്നസെന്റ്
എം. പത്മനാഭന്‍നായരുടെയും കമലാക്ഷിഅമ്മയുടെയും മകന്‍. മാതൃഭൂമിയില്‍ കോപ്പിറൈറ്റര്‍ ആയിരുന്നു. മാതൃഭൂമി ദിനപ്പത്രത്തിലെ ക്ലാസിഫൈഡ് പേജില്‍ പ്രസിദ്ധീകരിക്കുന്ന ചിരിമരുന്ന്, കല്യാണവിശേഷങ്ങള്‍, അന്നങ്ങനെ ഇന്നിങ്ങനെ, റൈറ്റ്ട്രാക്ക്, റിയര്‍വ്യൂ, ഓര്‍മയില്‍ ഒരു നിമിഷം, ചെറിയ വലിയ കാര്യങ്ങള്‍ തുടങ്ങിയ പംക്തികള്‍ കൈകാര്യം ചെയ്തിരുന്നു. മധു പത്മനാഭന്‍ എന്ന പേരില്‍ ചിത്രഭൂമിയില്‍ എഴുതിയ മായക്കണ്ണാടി എന്ന നോവല്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഫണ്‍ മസാല, കോമഡി ടാക്കീസ് എന്നിവയാണ് മറ്റു പുസ്തകങ്ങള്‍. ഭാര്യ രാധിക കോഴിക്കോട് സെന്റ് ജോസഫ്‌സ് ജൂനിയര്‍ സ്‌കൂളില്‍ അധ്യാപിക. പ്രൊവിഡന്‍സ് ഗേള്‍സ് സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ അപര്‍ണയും സെന്റ് ജോസഫ്‌സ് ജൂനിയര്‍ സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ അശ്വിനുമാണ് മക്കള്‍. വിലാസം: പാര്‍വണം, പുഴമ്പുറം റോഡ്, പാലാഴി അത്താണി, കോഴിക്കോട് - 673 014. 2011 മാര്‍ച്ച് 9-ന് നിര്യാതനായി.
You must be logged in to post a review.
Reviews
There are no reviews yet.