Add a review
You must be logged in to post a review.
₹55.00 ₹44.00 20% off
In stock
”ആര്‍. വേണുഗോപാലിന്റെ കവിതകളില്‍ സാന്ത്വനമില്ല, സുഖമില്ല, താളമില്ല, ലയമില്ല. ഉള്ളത് അസുഖം, ഉറക്കം വരാത്ത രാത്രികള്‍, ശബ്ദകോലാഹലങ്ങള്‍. കക്കാടിന്റെ കവിതകളിലൊക്കെ നാം കണ്ടത് നഗരം ഇന്ന് പാടേ മാറിക്കഴിഞ്ഞ ഏതോ ചെറുപട്ടണമായിരുന്നു. ശാര്‍ങ്‌വരനും ശാരദ്വതനും കണ്ട നഗരം അല്പംകൂടി കലുഷമായതേയുള്ളൂ ആ പട്ടണത്തില്‍. പാതാളത്തെക്കുറിച്ചുള്ള പൗരാണികസങ്കല്പങ്ങള്‍കൊണ്ടൊന്നും തിട്ടപ്പെടുത്താനാവാത്ത ഒരു പെരുംനഗരത്തിലാണിപ്പോള്‍ കേരളീയര്‍. ചെറിയ പരിഭ്രമങ്ങള്‍കൊണ്ടല്ല കൂട്ടക്കുരുതികള്‍കൊണ്ടുപോലും മെരുക്കാനാവാത്ത സങ്കീര്‍ണത. ‘വളരുന്ന രാജ്യത്തിന്റെ നാറുന്ന അടിവയര്‍.’ ഏതോ വിധത്തില്‍
ഇതിലെ കവിതകളെല്ലാം നഗരകവിതകളെങ്കിലും ‘നഗരകാവ്യം’ എന്ന കവിത ഭീകരമായി ആവിഷ്‌കരിക്കുന്നു നമ്മുടെ ആ നഗരത്തെ, ഒരൊറീസ്സക്കാരന്റെ കൈയളവില്‍”.- അവതാരികയില്‍ കല്‍പറ്റ നാരായണന്‍
ആര്‍. വേണുഗോപാലിന്റെ നഗരകവിതകളുടെ ആദ്യസമാഹാരം
ചിത്രീകരണം:കെ. ഷെരീഫ്
You must be logged in to post a review.
Reviews
There are no reviews yet.