കൗൺസലിങ്ങ് റൂം: കൗൺസലിങ്ങ് അനുഭവപാഠങ്ങൾ
₹335.00 ₹301.00
10% off
Out of stock
The product is already in the wishlist!
Browse Wishlist
₹335.00 ₹301.00
10% off
Out of stock
എൻ. പി. ഹാഫിസ് മുഹമ്മദ്
ഇരുപത്തഞ്ച് വർഷക്കാലത്തിലേറെയായി കൗൺസലിങ്ങ് രംഗത്ത് പ്രവർത്തിക്കുന്ന എൻ.പി. ഹാഫിസ് മുഹമ്മദിന്റെ അനുഭവരേഖ.
എന്താണ് കൗൺസലിങ്ങ്? ആരാണ് കൗൺസലർ? കൗൺസലിങ്ങ് റൂം എങ്ങിനെയായിരിക്കണം? കൗൺസലറുടെ മൂല്യങ്ങളെന്ത്? കൗൺസലിങ്ങിന്റെ സാദ്ധ്യതകളും പരിമിതികളുമെന്ത്? ഏതെല്ലാം തരം കൗൺസലിങ്ങുകൾ?
കുട്ടിക്കാലം, കൗമാരം, യൗവനം, വൈവാഹികം, മാനസം എന്നീ ഭാഗങ്ങളിലായി നാൽപതിലധികം കൗൺസലിങ്ങ് അനുഭവങ്ങളും പരിഹാരമാർഗ്ഗങ്ങളും രേഖപ്പെടുത്തിയ പുസ്തകം.
രക്ഷകർത്താക്കൾക്കും അദ്ധ്യാപകർക്കും വഴികാട്ടി. കൗൺസലർമാർക്ക് കൈപ്പുസ്തകം
അധ്യാപകന്, ചെറുകഥാകൃത്ത്. പ്രശസ്ത എഴുത്തുകാരനായിരുന്ന എന്‍.പി. മുഹമ്മദിന്റെ മകന്. 1956ല്‍ കോഴിക്കോട്ട് ജനിച്ചു. ഗുരുവായൂരപ്പന് കോളേജ്, കേരള യൂണിവേഴ്സിറ്റി സെന്റര്‍, ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ കോഴിക്കോട് ഫാറൂഖ് കോളേജ് സോഷ്യോളജി വിഭാഗം തലവനാണ്. പൂവും പുഴയും, കൂട്ടക്ഷരം, പ്രണയസഞ്ചാരത്തില്‍, ചെറിയ ചെറിയ മീനുകളും വലിയ മത്സ്യങ്ങളും, തള്ളക്കുരങ്ങും പുള്ളിപ്പുലിയും, ബഹുമാന്യനായ പാദുഷ, നീലത്തടാകത്തിലെ നിധി തുടങ്ങിയവ പ്രധാന കൃതികള്‍. ഇടശ്ശേരി അവാര്‍ഡ്, എന്‍.ജെ. ജോര്‍ജ് അവാര്‍ഡ്, മികച്ച അധ്യാപകനുള്ള എം.എം. ഗനി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഭാര്യ: താഹിറ. മക്കള്‍: യാരി, ബാസിംഅബു. വിലാസം: മാനസം, ഹരിതപുരം, ചേവായൂര്‍, കോഴിക്കോട്.