Hafis Muhammad N.p

അധ്യാപകന്‍, ചെറുകഥാകൃത്ത്. പ്രശസ്ത എഴുത്തുകാരനായിരുന്ന എന്‍.പി. മുഹമ്മദിന്റെ മകന്‍. 1956ല്‍ കോഴിക്കോട്ട് ജനിച്ചു. ഗുരുവായൂരപ്പന്‍ കോളേജ്, കേരള യൂണിവേഴ്‌സിറ്റി സെന്റര്‍, ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ കോഴിക്കോട് ഫാറൂഖ് കോളേജ് സോഷ്യോളജി വിഭാഗം തലവനാണ്. പൂവും പുഴയും, കൂട്ടക്ഷരം, പ്രണയസഞ്ചാരത്തില്‍, ചെറിയ ചെറിയ മീനുകളും വലിയ മത്സ്യങ്ങളും, തള്ളക്കുരങ്ങും പുള്ളിപ്പുലിയും, ബഹുമാന്യനായ പാദുഷ, നീലത്തടാകത്തിലെ നിധി തുടങ്ങിയവ പ്രധാന കൃതികള്‍. ഇടശ്ശേരി അവാര്‍ഡ്, എന്‍.ജെ. ജോര്‍ജ് അവാര്‍ഡ്, മികച്ച അധ്യാപകനുള്ള എം.എം. ഗനി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഭാര്യ: താഹിറ. മക്കള്‍: യാരി, ബാസിംഅബു. വിലാസം: മാനസം, ഹരിതപുരം, ചേവായൂര്‍, കോഴിക്കോട്.

    Showing all 6 results

    Showing all 6 results