ചുവപ്പിൽ ഒരു പഠനം
₹120.00 ₹102.00
15% off
In stock
അഫ്ഗാനിസ്താനിലെ ദുരിതപൂര്‍ണ്ണമായ ഒരു പര്യടനത്തിനുശേഷം, ഡോ. വാട്‌സണ്‍ ലണ്ടനിലേക്കു മടങ്ങുന്നത് 221 ബി ബേക്കര്‍ സ്ട്രീറ്റിലേക്കാണ്. പ്രഹേളികയായ ഷെര്‍ലക് ഹോംസിന്റെ കൂടെ അദ്ദേഹം ജീവിതമാരംഭിക്കുന്നു. വയലിനിലെ അദ്ദേഹത്തിന്റെ കഴിവുകള്‍ ഉള്‍പ്പെടെ ഹോംസിന്റെ നിരവധി വൈചിത്ര്യങ്ങള്‍ യുവ ഡോക്ടറെ അദ്ഭുതപ്പെടുത്തുന്നു. ലൗറിസ്റ്റണ്‍ ഗാര്‍ഡനിലെ ഒരു വീട്ടില്‍ അമേരിക്കക്കാരനായ ഒരാളെ ദുരൂഹമായി മരിച്ച നിലയില്‍ കണ്ടെത്തി എന്ന വാര്‍ത്ത അവരുടെ ജീവിതം തിരിച്ചുപിടിക്കാനാകാത്തവിധം ഒന്നിച്ചു ചേര്‍ക്കുന്നു. ചുവരില്‍ രക്തത്തില്‍ എഴുതിയ ‘റേച്ചെ’- പ്രതികാരത്തിനുള്ള ജര്‍മന്‍ വാക്ക്, ഇരയുടെ മുഖത്ത് തീര്‍ത്തും ഭയാനകമായ ഭാവം, ശരീരത്തില്‍ മുറിവുകളോ പോരാട്ടത്തിന്റെ അടയാളമോ ഇല്ലാത്തതിനാല്‍ ഈ ഭയാനകമായ കണ്ടെത്തല്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡുമായി ചേര്‍ന്ന് ഹോംസും വാട്സണും പ്രവര്‍ത്തിക്കുന്നു.
1887-ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച എ സ്റ്റഡി ഇന്‍ സ്‌കാര്‍ലറ്റ് ഹോംസ് പരമ്പരയിലെ ആദ്യത്തെ നോവലാണ.്








