Description
പുസ്തകശാലയിലെ അടച്ചിട്ട മുറിയില്‍നിന്നും പുറലോകത്തേക്ക് കണ്ണും കാതും തുറന്നുവെച്ച ഈ ധ്യാനബുദ്ധന്‍ നമുക്കു മുന്നില്‍ വരഞ്ഞിടുന്ന മനുഷ്യജീവിതങ്ങള്‍ വളരെ വ്യത്യസ്തമാണ്. പുസ്തകശാലകളിലേക്ക് പ്രവേശിക്കുന്ന ഓരോ പുസ്തകപ്രേമിയും ശ്രദ്ധിക്കുക: ധ്യാനബുദ്ധന്മാര്‍ ഓരോ പുസ്തകക്കൂമ്പാരത്തിനു പിറകിലും കണ്ണും കാതും തുറന്ന് കാത്തിരിക്കുന്നുണ്ട്. പുസ്തകമോഷ്ടാക്കളെ പിടികൂടാനല്ല, പിന്നെയോ, പുസ്തകപ്രണയികളുടെ ഉള്ളറകളിലേക്കു പ്രവേശിക്കാന്‍; പിന്നെ സ്വയം പ്രസരിപ്പിക്കാന്‍. പുസ്തകശാലയിലെ ഈ ധ്യാനബുദ്ധന്റെ എഴുത്ത് എന്നെ ഓര്‍മ്മിപ്പിക്കുന്നത് പുതുപുസ്തകങ്ങള്‍ തുറക്കുമ്പോള്‍ അതില്‍നിന്നുമുയരുന്ന പുതുഗന്ധമാണ്, മണ്ണും മഴയും കൂടിക്കലര്‍ന്ന ഗന്ധം; മനുഷ്യഗന്ധം.
-ജോയ് മാത്യു
മൂന്നു പതിറ്റാണ്ടിലധികമായി പുസ്തകവിപണനരംഗത്തുള്ള എം. സിദ്ധാര്‍ത്ഥന്റെ ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും വായനയുടെയും പുസ്തകം.




