ബാസ് കർവില്ലയിലെ വേട്ടനായ
₹185.00 ₹157.00
15% off
In stock
ഇംഗ്ലണ്ടിലെ ഡെവണ്‍ഷെയറില്‍, ഡാര്‍ട്ട്മൂറിനെ പൈശാചികമായി ഭീതിപ്പെടുത്തിയ ഒരു വേട്ടനായയുടെ പ്രാദേശിക ഇതിഹാസത്തെ അടിസ്ഥാനമാക്കിയാണ് ഈ നോവല്‍ മുന്നോട്ടുപോകുന്നത്. ഭയപ്പെടുത്തുന്ന ക്രൂരമൃഗം രക്തത്തിനായി അലറുന്നു. സര്‍ ചാള്‍സ് ബാസ്‌കര്‍വില്ലിനെ ഭയാനകമായി മുഖം വളച്ചൊടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയതിനുശേഷം, അവകാശിയായ സര്‍ ഹെന്റി ബാസ്‌കര്‍വില്ലിനെ സംരക്ഷിക്കാന്‍ ഹോംസിന്റെ സഹായം തേടുന്നു. ഹോംസും വാട്‌സണും മൂടല്‍മഞ്ഞു നിറഞ്ഞ ഇംഗ്ലീഷ് ചതുപ്പുനിലങ്ങളുടെ പല രഹസ്യങ്ങളും അനാവരണം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ബാസ്‌കര്‍വില്ലെ ഹാളിലെ ചാരഗോപുരങ്ങളും ഡാര്‍ട്ട്മൂറിലെ അവരുടെ വന്യമായ അനുഭവങ്ങളും വായനക്കാരനെ വേട്ടയാടും. ഈ നോവലില്‍ നായകന്റെ തന്ത്രപരമായ ചാതുര്യത്തെക്കാള്‍ വിചിത്രമായ ക്രമീകരണത്തിനും നിഗൂഢമായ അന്തരീക്ഷത്തിനും കോനന്‍ ഡോയ്ല്‍ അസാധാരണമായി ഊന്നല്‍ നല്‍കുന്നു. എക്കാലത്തെയും ക്ലാസിക്കുകളില്‍ ഒന്നായ ഈ നോവല്‍ ഷെര്‍ലക് ഹോംസ് അന്വേഷിച്ച ഏറ്റവും ദുരൂഹമായ കേസായിരുന്നു.
ഹോംസിന്റെ കുറ്റാന്വേഷണജീവിതത്തിലെ ഏറ്റവും ശക്തമായ വെല്ലുവിളികളിലൊന്ന്