Add a review
You must be logged in to post a review.
₹475.00 ₹404.00 15% off
In stock
”പൊന്ന്ബ കലര്‍പ്പില്ലാത്ത തനി പൊന്ന്, ഇന്ത്യക്കാര്‍ അതിന്റെ ആരാധകരാണ്. പ്രാദേശികമായ ഒര്ു സവിശേഷത വ്യാജവ്യാപാരത്തിന് എങ്ങനെ വിളനിലമൊരുക്കുന്നുവെന്ന് കള്ളപ്പൊന്നു വ്യാപകം ഉദാഹരിക്കുന്നു.
ഹെര്‍ബര്‍ട്ട് ബ്രിയാന്റെ ഈ വാചകങ്ഗള് അറബിപ്പൊന്നിന്റെ അത്ഭുതലോകത്തിലേക്കുള്ള കവാടങ്ങള്‍ തുറന്നിടുന്നു. ഒരു ചെറിയ നഗരത്തിന്റെ വലിയ കഥയാണിത്. സമൂഹത്തിലെ പല അട്ടികളിലും അറകളിലുമുള്ള വ്യക്തികളെയും അവരുടെ വൈകാരികജീവിതത്തെയും അവിടെ കാണാം. അത്ഭുതകരവും ഭീതിജനകവുമായ ഒരു പുതിയ ലോകത്തിന്റെ കഥ. പ്രശസ്തരായ രണ്ട് കഥാകാരന്മാര് ചേര്‍ന്നെഴുതിയ മലയാളത്തിലെ ആദ്യനോവല്‍.
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട എഴുത്തുകാരന്, തിരക്കഥാകൃത്ത്, സംവിധായകന്, ജ്ഞാനപീഠ പുരസ്കാര ജേതാവ്. 2005ല്‍ പത്മഭൂഷണ്‍. ദീര്‍ഘകാലം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സഹപത്രാധിപരും തുടര്‍ന്ന് പത്രാധിപരുമായിരുന്നു. കാലം എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്. നാലുകെട്ട്, ഗോപുരനടയില്‍ എന്നീ കൃതികള്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്. രണ്ടാമൂഴത്തിന് വയലാര്‍ അവാര്‍ഡ്. മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന് അവാര്‍ഡ്. നിര്‍മാല്യത്തിന് മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ്. തിരക്കഥയ്ക്കുള്ള സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ക്ക് പലതവണ അര്‍ഹനായി. മാതൃഭൂമി സാഹിത്യപുരസ്കാരവും ചലച്ചിത്രസപര്യാപുരസ്കാരവും ലഭിച്ചു. മഞ്ഞ്, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകല്‍വെളിച്ചവും, അറബിപ്പൊന്ന് (എന്‍.പി. മുഹമ്മദിനോടൊപ്പം), വാരാണസി (നോവലുകള്‍), ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, വാരിക്കുഴി, പതനം, ബന്ധനം, വാനപ്രസ്ഥം (കഥകള്‍), ആള്‍ക്കൂട്ടത്തില്‍ തനിയെ (യാത്രാവിവരണംമാതൃഭൂമി ബുക്സ്), മനുഷ്യര്‍ നിഴലുകള്‍ (മറുനാടന്‍ ചിത്രങ്ങള്‍മാതൃഭൂമി ബുക്സ്), എം.ടി.യുടെ അഞ്ച് തിരക്കഥകള്‍ (മാതൃഭൂമി ബുക്സ്) എന്നിവ മറ്റു പ്രധാന കൃതികള്‍. കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായിരുന്നു. ഇപ്പോള്‍ തുഞ്ചന്‍ സ്മാരക സമിതിയുടെ അധ്യക്ഷന്‍.
പ്രശസ്ത കഥാകൃത്തും നോവലിസ്റ്റും. 1928ല്‍ കോഴിക്കോട്ട് ജനിച്ചു. കേരള കൗമുദി കോഴിക്കോട് യൂണിറ്റ് എഡിറ്റര്‍, കേരള സാഹിത്യ അക്കാദമി നിര്‍വാഹകസമിതിയിലും കേരളസംഗീതനാടക അക്കാദമി ഭരണസമിതിയിലും അംഗം, സാഹിത്യ അക്കാദമി പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദൈവത്തിന്റെ കണ്ണ്, ഹിരണ്യകശിപു, എണ്ണപ്പാടം, മരം, അറബിപ്പൊന്ന് (എം.ടി.യും ചേര്‍ന്നെഴുതിയത്) നല്ലവരുടെ ലോകം, തൊപ്പിയും തട്ടവും, പ്രസിഡണ്ടിന്റെ മരണം, മെഴുകുതിരികള്‍ തുടങ്ങി നിരവധി കൃതികളുടെ രചയിതാവ്. കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ഇവ ലഭിച്ചു. 2003ല്‍ അന്തരിച്ചു. ഭാര്യ: ഇമ്പിച്ചി പാത്തുമ്മബി.
You must be logged in to post a review.
Reviews
There are no reviews yet.